തിരുവനന്തപുരം: മലയാളി യുവതിയെ പാലസ്തീന്‍ ഭീകരര്‍ മിസൈല്‍ ആക്രമണത്തില്‍ കൊലപ്പെടുത്തിയ സംഭവത്തെ അപലപിച്ച മാണി സി. കാപ്പന്‍ എംഎല്‍എക്കെതിരെ മതമൗലികവാദികളുടെ രൂക്ഷമായ സൈബര്‍ ആക്രമണം. ഇസ്രായേലിലെ ആയിരക്കണക്കിന് മലയാളികള്‍ ജീവഭീതിയിലാണ്. അതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും കാപ്പന്‍ ആവശ്യപ്പെട്ടിരുന്നു. ഇതാണ് മതമൗലിക വാദികളെ ചൊടിപ്പിച്ചത്. അസഭ്യവര്‍ഷവും രൂക്ഷമായ അധിക്ഷേപവുമാണ് മുസ്ലീം മതമൗലിക വാദികള്‍ കാപ്പനെതിരെ നടത്തുന്നത്.
വളരെയധികം സങ്കടകരവും ഞെട്ടലുളവാക്കുന്നതുമായ വാര്‍ത്തയാണ് ഇസ്രായേലില്‍ നിന്നും കിട്ടുന്നത്. ഇസ്രായേലിലെ ആയിരക്കണക്കിന് മലയാളികള്‍ ജീവഭീതിയിലാണ്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും, ഇന്ത്യന്‍ എംബസിയും അടിയന്തരമായി ഇടപെടണമെന്നും വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നുമാണ് കാപ്പന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ഇതിനെതിരെയാണ് മുസ്ലീം മതമൗലിക വാദികള്‍ ഒന്നടങ്കം രംഗത്തെത്തിയിരിക്കുന്നത്.
അതേസമയം, മലയാളി യുവയി റോക്കറ്റാക്രമണത്തില്‍ കൊലപ്പെടുത്തിയ ഭീകരര്‍ക്ക് പിന്തുണയുമായി സിപിഎമ്മിന്റെ വിദ്യാര്‍ത്ഥി സംഘടന രംഗത്തെത്തിയിട്ടുണ്ട്. തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് എസ്എഫ്‌ഐ ഇസ്രയേലില്‍ ആക്രമണം നടത്തുന്ന പാലസ്തീനികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.
ഇസ്രയേലിന് നേരെ പാലസ്തീന്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ മലയാളി യുവതിയായ അടിമാലി കീരിത്തോട് കാഞ്ഞിരത്താനം സ്വദേശിനി സൗമ്യ സന്തോഷ് (30) കൊല്ലപ്പെട്ടതിന് ശേഷമാണ് എസ്എഫ്‌ഐ ഈ പിന്തുണ പ്രഖ്യാപിച്ചത്. ഇസ്രയേലില്‍ കെയര്‍ ടേക്കറായി ജോലി ചെയ്യുകയായിരുന്നു സൗമ്യ. ഇന്നു വൈകിട്ട് 5 30 ന് കീരിത്തോട്ടിലുള്ള ഭര്‍ത്താവുമായി ഇസ്രയേലിലെ ഗാസ അഷ്‌ക്ക ലോണിലുള്ള വീട്ടില്‍ നിന്നും ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ മിസൈല്‍ താമസസ്ഥലത്ത് പതിക്കുകയായിരുന്നു. ഏതാനും സമയത്തിനുള്ളില്‍ അവിടെയുള്ള ബന്ധുവാണ് മരണവിവരം വിളിച്ചറിയിച്ചത് കഞ്ഞിക്കുഴി പഞ്ചായത്ത് മുന്‍ മെമ്പര്‍മാരായ സതീശന്റയും സാവിത്രിയുടെയും മകളാണു സൗമ്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക