തിരുവനന്തപുരം: മലയാളി യുവതിയെ മിസൈല്‍ ആക്രമണത്തില്‍ കൊലപ്പെടുത്തിയ പാലസ്തീന് ഭീകരര്‍ക്ക് പിന്തുണയുമായി സിപിഎമ്മിന്റെ വിദ്യാര്‍ത്ഥി സംഘടന. തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് എസ്എഫ്ഐ ഇസ്രയേലില്‍ ആക്രമണം നടത്തുന്ന പാലസ്തീനികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. വാര്‍ത്തകള്‍ വളച്ചൊടിച്ചാണ് വിദ്യാര്‍ത്ഥി സംഘടന ഭീകരര്‍ക്ക് പിന്തുണ നല്‍കിയിരിക്കുന്നത്.
എസ്എഫ്ഐയുടെ പാലസ്തീന് പിന്തുണ കുറിപ്പിന്റെ പൂര്‍ണരൂപം:
പാലസ്തീന് ജനതയ്ക്കു നേരെ ഇസ്രയേല്‍ സേനയുടെ അതിക്രമം തുടര്‍ന്നുകൊണ്ടിരിക്കയാണ്. ഒരു രാജ്യത്തെ ജനതയുടെ സൈ്വര്യ ജീവിതത്തിന്റെ സകല സാധ്യതകളെയും തകര്‍ത്തെറിഞ്ഞു കൊണ്ടു തുടര്‍ച്ചയായി മനസാക്ഷിയില്ലാത്ത അതിക്രമങ്ങള്‍ നടത്തുകയാണ്. ലോകത്ത് മനുഷ്യത്വം മരിക്കാത്ത മനസ്സുകള്‍ക്കെല്ലാം പാലസ്തീന് ജനതയുടെ പിറന്ന മണ്ണില്‍ ആത്മഭിമാനത്തോടെ ജീവിക്കുന്നതിനായുളള നിലവിളികള്‍ വേദന ജനിപ്പിച്ചു കൊണ്ടിരിക്കയാണ്.
പതിറ്റാണ്ടുകളായി ഇസ്രയേല്‍ തുടരുന്ന ആര്‍ത്തി പൂണ്ട ഈ കാടത്തത്തിന് അറുതി വരേണ്ടതായുണ്ട്. പാലസ്തീന് ജനതയ്ക്കു നേരെ നടക്കുന്ന അതിക്രമങ്ങളില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും പാലസ്തീന് ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി കെ എം സച്ചിന് ദേവ് , പ്രസിഡന്റ് വി.എ വിനീഷ് എന്നിവര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.
ഇസ്രയേലിന് നേരെ പാലസ്തീന് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ മലയാളി യുവതിയായ അടിമാലി കീരിത്തോട് കാഞ്ഞിരത്താനം സ്വദേശിനി സൗമ്യ സന്തോഷ് (30) കൊല്ലപ്പെട്ടതിന് ശേഷമാണ് എസ്എഫ്ഐ ഈ പിന്തുണ പ്രഖ്യാപിച്ചത്. ഇസ്രയേലില്‍ കെയര്‍ ടേക്കറായി ജോലി ചെയ്യുകയായിരുന്നു സൗമ്യ. ഇന്നു വൈകിട്ട് 5 30 ന് കീരിത്തോട്ടിലുള്ള ഭര്‍ത്താവുമായി ഇസ്രയേലിലെ ഗാസ അഷ്ക്ക ലോണിലുള്ള വീട്ടില്‍ നിന്നും ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ മിസൈല്‍ താമസസ്ഥലത്ത് പതിക്കുകയായിരുന്നു. ഏതാനും സമയത്തിനുള്ളില്‍ അവിടെയുള്ള ബന്ധുവാണ് മരണവിവരം വിളിച്ചറിയിച്ചത് കഞ്ഞിക്കുഴി പഞ്ചായത്ത് മുന്‍ മെമ്പര്‍മാരായ സതീശന്റയും സാവിത്രിയുടെയും മകളാണു സൗമ്യ. ഈ മരണം ലോകം അറിഞ്ഞതിന് ശേഷം വൈകിട്ട് എട്ടിനാണ് എസ്എഫ്ഐ പാലസ്തീനികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചത്. ഹിന്ദു-ക്രൈസ്തവ സമൂഹം ഒന്നടങ്കം എസ്എഫഐയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ പ്രതിഷേധിച്ച് രംഗത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: