തൃശ്ശൂര്‍: അന്തരിച്ച സാഹിത്യകാരനും നടനുമായ മാടമ്പ് കുഞ്ഞുകുട്ടന്റെ സംസ്ക്കാരം പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ നടന്നു. കൊവിഡ് പ്രോട്ടോകോൾ പാലിച്ച് വീട്ടുവളപ്പിലാണ് മൃതദേഹം സംസ്കരിച്ചത്. കൊവിഡ് ബാധിച്ച് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിിയല്‍ ചികിത്സയിലായിരുന്ന മാടമ്പിന്റെ നില തിങ്കളാഴ്ച വൈകിട്ടോടെയാണ് വഷളായത്. അർബുദരോഗത്തിനും ചികിത്സയിലായിരുന്നു അദ്ദേഹം.
പാരമ്പര്യത്തിന്റെ ഊര്‍ജ്ജം ഉള്‍ക്കൊണ്ട ധിക്ഷണാശാലിയായ എഴുത്തുകാരനായിരുന്നു മാടമ്പ്. അദ്ദേഹത്തിന് അര്‍ഹിക്കുന്ന അംഗീകാരം ലഭിച്ചിട്ടില്ല. പാരമ്പര്യത്തെ തള്ളിപ്പറയാതിരുന്നത് മൂലം മാടമ്പ് പലപ്പോഴും അവഗണിക്കപ്പെടുകയായിരുന്നു.
നാട്ടിന്‍പുറങ്ങളിലെ ജീവിത നന്മ തിരിച്ചുപിടിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. നാട്ടിന്‍പുറങ്ങളിലെ മനുഷ്യര്‍ക്കിടയിലും വേലികളില്ലാത്ത സ്‌നേഹചാലുകളിലൂടെ നന്മ നിറഞ്ഞൊഴുകണമെന്ന് അദ്ദേഹം പറയുമായിരുന്നു. നാട്ടിന്‍പുറം നാട്യംപുറങ്ങളായി പരിണമിക്കുമ്പോള്‍ കവി പാടിയതുപോലെ നന്മകളാല്‍ സമൃദ്ധമായ ഗ്രാമത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് ഗ്രാമോത്സവങ്ങള്‍ രാസത്വരകങ്ങളായി പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം പ്രത്യാശിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: