ന്യൂദല്‍ഹി: രണ്ടാം പൊഖ്റാന്‍ അണു പരീണക്ഷത്തിന്റെ വാര്‍ഷികമായ ഇന്ന് ദേശീയ സാങ്കേതികവിദ്യാദിനമായി ആഘോഷിക്കുന്നു. 1998 മെയ് 11നാണ് പൊഖ്റാന്‍ റേഞ്ചില്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ ആണവപരീക്ഷണം വിജയകരമായി നടന്നത്. പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്പേയിയും ഇന്ത്യയുടെ മിസൈല്‍മാനും പിന്നീട് രാഷ്ട്രപതിയുമായ എപിജെ അബ്ദുള്‍ കലാമുമടക്കം നേതൃത്വം നല്കിയ പൊഖ്റാന്‍ ആണവ പരീക്ഷണത്തോടെയാണ് ലോകത്തിലെ ആണവ ശക്തികളുടെ സംഘത്തിലേക്ക് ഇന്ത്യയും പ്രവേശിച്ചത്. 1998 മെയ് പതിനാന്നിനും പതിമൂന്നിനുമായി അഞ്ച് സ്ഫോടനങ്ങളാണ് ഓപ്പറേഷന് ശക്തി എന്ന കോഡില്‍ പൊഖ്റാനില്‍ ഇന്ത്യ നടത്തിയത്. അമേരിക്ക അടക്കമുള്ള ലോക രാജ്യങ്ങളെ നടുക്കിയ ഇന്ത്യയുടെ ആണവ പരീക്ഷണം രാജ്യത്ത് ആവേശമാണ് നിറച്ചത്. ലോകരാജ്യങ്ങളുടെ ഉപരോധങ്ങള്‍ വകവെയ്ക്കാതെ മുന്നോട്ട് കുതിക്കാന്‍ പൊഖ്റാന്‍ നല്കിയ ആവേശത്തിന് സാധിച്ചു.
രാജ്യത്തിന്റെ ശക്തിയും പ്രശസ്തിയും വര്‍ദ്ധിപ്പിച്ച 1998ലെ പൊഖ്റാന്‍ അണുവിസ്ഫോടനത്തിന്റെ ഓര്‍മ്മയ്ക്കായാണ് എല്ലാ മെയ് 11നും ദേശീയ സാങ്കേതികവിദ്യാദിനമായി ആചരിക്കുന്നത്. ദിനാചരണത്തിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആഘോഷ പരിപാടികള്‍ നടക്കും. കൊവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈനിലാവും പരിപാടികള്‍. കേന്ദ്ര ശാസ്ത്ര-സാങ്കേതിക വിദ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിലും നിരവധി സെമിനാറുകളും വര്‍ക്ക്ഷോപ്പുകളും നടക്കും. ശാസ്ത്രവും സാങ്കേതിക വിദ്യയും സുസ്ഥിര ഭാവിക്കായി എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് ഇത്തവണത്തെ ദേശീയ സാങ്കേതികവിദ്യാദിനാചരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: