മുട്ടില്‍: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പഞ്ചായത്ത് തലത്തില്‍ ഹെല്‍പ്പ് ഡെസ്കുകളും പ്രതിരോധപ്രവര്‍ത്തനങ്ങളും തയ്യാറാക്കി മുട്ടില്‍ വിവേകാനന്ദ മെഡിക്കല്‍ മിഷന് പ്രവര്‍ത്തന സജ്ജമായി. തവിഞ്ഞാല്‍, മാനന്തവാടി, എടവക, വെള്ളമുണ്ട, പടിഞ്ഞാറത്തറ, പനമരം, പുല്‍പ്പള്ളി, പൂതാടി, മീനങ്ങാടി, നൂല്പുഴ, അമ്പലവയല്‍ മേപ്പാടി, കണിയാമ്പറ്റ, തരിയോട്, മുട്ടില്‍ തുടങ്ങി 15 പഞ്ചായത്തുകളില്‍ സേവാകേന്ദ്രങ്ങള്‍ ആരംഭിച്ചു.
പഞ്ചായത്ത് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡെസ്കുകളില്‍ ആര്‍ക്കും ഏതാവശ്യത്തിനും ബന്ധപ്പെടാവുന്നതാണ്. അഞ്ചുപേരടങ്ങുന്ന വളന്റിയര്‍ ടീമിനെയും എല്ലാ പഞ്ചായത്തിലും സജ്ജമാക്കിയിട്ടുണ്ട്. കോവിഡുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും അവര്‍ പഞ്ചായത്തുതലത്തില്‍ നേതൃത്വം കൊടുക്കും. കൊവിഡ് ബാധിച്ച് വീടുകളിലും വിവിധ സെന്ററുകളിലും കഴിയുന്നവര്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും അല്ലാത്തവര്‍ക്കും ഇവരുടെ സേവനം ലഭ്യമാകും.
മരുന്നുകള്‍, അവശ്യസാധനങ്ങള്‍, അത്യാവശ്യ യാത്രാസൗകര്യങ്ങള്‍ തുടങ്ങിയ സേവനപ്രവര്‍ത്തനങ്ങള്‍ ആവശ്യമുള്ളവര്‍ക്കും ഹെല്പ്പുഡെസ്കുമായി ബന്ധപ്പെടാവുന്നതാണ്. വാക്സിനേഷനായുള്ള രജിസ്ട്രേഷന്, കൊവിഡ് മുക്ത വീടുകളില്‍ അണുവിമുക്തമാക്കുന്നതിനുള്ള സാനിറ്ററൈസേഷന്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ കേന്ദ്രങ്ങള്‍ നേതൃത്വം നല്‍കും. മുട്ടിലില്‍ പ്രവര്‍ത്തിക്കുന്ന വിവേകാനന്ദ മെഡിക്കല്‍ മിഷന് പഞ്ചായത്ത് തലത്തിലുള്ള സേവാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: