ദുബായ്: ഇന്ത്യക്ക് പുറമേ നേപ്പാള്‍, ശ്രീലങ്ക, പാക്കിസ്ഥാന്, ബംഗ്ലാദേശ് എന്നീ നാലു രാജ്യങ്ങള്‍ക്ക് കൂടി യാത്രാവിലക്ക് ഏര്‍പെടുത്തി യുഎഇ. ബുധനാഴ്ച അര്‍ധരാത്രി മുതല്‍ വിലക്ക് പ്രാബല്യത്തിലാകുമെന്ന് യുഎഇ ദേശീയ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
അതേസമയം നേപ്പാള്‍, ശ്രീലങ്ക എന്നീ രാജ്യങ്ങള്‍ വഴി യുഎഇയിലേക്ക് വരാനിരുന്ന പ്രവാസി ഇന്ത്യക്കാര്‍ക്ക് യു എ ഇയുടെ തീരുമാനം തിരിച്ചടിയായിരിക്കയാണ്. അതിനിടെ ഇന്ത്യയില്‍ നിന്ന് നേരിട്ട് യുഎഇയിലേക്ക് പ്രവേശിക്കുന്നതിനുള്ള വിലക്ക് അനിശ്ചിതകാലത്തേക്ക് തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: