തിരുവനന്തപുരം: കേരളത്തിലെ തെരഞ്ഞെടുപ്പിനായി ബിജെപി സംസ്ഥാന നേതൃത്വം മൂന്നു ഹെലികോപ്റ്ററുകള്‍ വാടകയ്ക്ക എടുത്തെന്നും അതില്‍ ഒന്ന് താനാണ് ഉപയോഗിച്ചതെന്നുമുള്ള കള്ള വാര്‍ത്തയ്ക്കെതിരേ കേന്ദ്ര മന്ത്രി വി. മുരളീധരന് രംഗത്ത്. ഏതാണ്ട് 20 ദിവസം നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആകെ രണ്ട് തവണയാണ് ഞാന്‍ കോപ്റ്റര്‍ ഉപയോഗിച്ചത്. രണ്ടും ബഹു.പ്രധാനമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുക്കാനും. പ്രസംഗം പരിഭാഷപ്പെടുത്താന്‍ അദ്ദേഹത്തിനൊപ്പം വേദിയിലെത്താനായിരുന്നു അത്..മുരളീധരന് മറ്റെവിടെയെല്ലാമാണ് ഹെലികോപ്റ്ററില്‍ പറന്നതെന്ന് വായനക്കാരോട് വെളിപ്പെടുത്താനുള്ള ബാധ്യത ഈ ലേഖകനുണ്ടെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
പോസ്റ്റിന്റെ പൂര്‍ണരൂപം-
ബിജെപി കണ്ടെത്തി : നേതാക്കള്‍ ആകാശത്ത് കറങ്ങിയപ്പോള്‍ ബിജെപി വോട്ടുകള്‍ ഒലിച്ചുപോയി’മലയാളത്തിലെ പ്രമുഖ ദിനപത്രത്തിലെ ഇന്നത്തെ വാര്‍ത്തയാണ്. ഇതില്‍പ്പറയുന്ന ഒരു ഹെലികോപ്ടര്‍ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു ഞാന്‍.ലേഖകന്‍ പറയുന്നത് ഞാന്‍ ആ മൂന്നാമത്തെ ഹെലികോപ്ടറില്‍ കറങ്ങി നടക്കുകയായിരുന്നു എന്നാണ് !
ഏതാണ്ട് 20 ദിവസം നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആകെ രണ്ട് തവണയാണ് ഞാന്‍ കോപ്റ്റര്‍ ഉപയോഗിച്ചത്…രണ്ടും ബഹു.പ്രധാനമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുക്കാനും…. പ്രസംഗം പരിഭാഷപ്പെടുത്താന്‍ അദ്ദേഹത്തിനൊപ്പം വേദിയിലെത്താനായിരുന്നു അത്…
മുരളീധരന് മറ്റെവിടെയെല്ലാമാണ് ഹെലികോപ്റ്ററില്‍ പറന്നതെന്ന് വായനക്കാരോട് വെളിപ്പെടുത്താനുള്ള ബാധ്യത ഈ ലേഖകനുണ്ട്.അതല്ല മറിച്ചാണെങ്കില്‍ ഈ വാര്‍ത്ത തിരുത്താനും.ഈ ലേഖകനടക്കം മനസിലാക്കേണ്ട ഒന്നുണ്ട്.കേരളത്തില്‍ തെക്കുമുതല്‍ വടക്കുവരെ ബസിലും ട്രെയിനിലും കാറിലുമെല്ലാം യാത്ര ചെയ്ത് തന്നെയാണ് ഞാന്‍ പൊതുപ്രവര്‍ത്തകനായത്.ഓടുപൊളിച്ച് ഇറങ്ങിയതാണെന്ന രാഷ്ട്രീയ ശത്രുക്കളുടെ പ്രചാരണത്തിന്റെ ഏറ്റുപാടലാണ് നിങ്ങള്‍ നടത്തുന്നതെങ്കില്‍ നല്ല നമസ്കാരം എന്നേ പറയാനുള്ളൂ
പ്രതികരിക്കാൻ ഇവിടെ എഴുതുക: