ന്യൂദല്‍ഹി: കോവിഡ് വിഷയത്തില്‍ സുപ്രീം കോടതി സ്വമേധയ കേസ് വാദിക്കുന്നതിനിടെ കൗതുകകരമായ സംഭവങ്ങള്‍ക്ക് സാക്ഷിയായി. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയില്‍ സോണിയ നടത്തിയ പ്രസംഗം സുപ്രീം കോടതിയുടെ വിഡിയോ കോണ്‍ഫെറെന്‍സില്‍ കേട്ടത് ഏറെ ചര്‍ച്ചാവിഷയമായി.
കോവിഡ് വിഷയത്തില്‍ സ്വമേധയാ കേസ് ഇന്ന് കോടതി പരിഗണിക്കുന്നതിന് തൊട്ട് മുമ്പ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത, സീനിയര്‍ അഭിഭാഷകര്‍ ആയ പി.ചിദംബരത്തിന്റെയും, കപില്‍ സിബലിന്റെയും വോയിസ് അണ്‍മ്യുട്ട് ചെയ്യാന്‍ വിഡിയോ കോണ്‍ഫെറെന്‍സ് കണ്ട്രോള് റൂമിനോട് ആവശ്യപ്പെട്ടിരുന്നു,.
സോളിസിറ്റര്‍ ജനറലിന്റെ ആവശ്യം പരിഗണിച്ച് കണ്ട്രോള് റൂം ചിദംബരത്തിന്റെയും സിബലിന്റെയും മൈക്ക് അണ്‍മ്യുട്ട് ചെയ്തു. എന്നാല്‍, പെട്ടന്ന് സ്ക്രീനില്‍ കേട്ടത് സോണിയ ഗാന്ധി പ്രവര്‍ത്തക സമിതിയില്‍ നടത്തുന്ന പ്രസംഗം. വിവിധ സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ് കനത്ത പരാജയം ചര്‍ച്ച ചെയ്യാന്‍ സോണിയ ഗാന്ധി ഇന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം വിളിച്ചു ചേര്‍ത്തിരുന്നു. സിബലും ചിദംബരവും ഈ യോഗത്തിനിടെയാണ് സുപ്രീം കോടതിയില്‍ വീഡിയോ കോണ്‍ഫറന്‍സില്‍ കൂടി പങ്കെടുത്തതെന്ന് വ്യക്തമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: