തൃശൂര്‍: മാനദണ്ഡം പാലിക്കാതെ കോവിഡ് രോഗിയുടെ സംസ്കാര ചടങ്ങ്. മരിച്ച കോവിഡ് രോഗിയുടെ മൃതദേഹം കുളിപ്പിച്ചു. ആരോഗ്യവകുപ്പ് ആംബുലന്‍സ് ഉള്‍പ്പെടെ കസ്റ്റഡിയില്‍ എടുത്തു. ബന്ധുക്കള്‍ക്കും തൃശൂര്‍ എംഎല്‍സി മസ്ജിദ് ഭാരവാഹികള്‍ക്കെതിരെയും കേസ് എടുത്തു. തൃശൂര്‍ ശക്തന് സ്റ്റാന്‍ഡിന് സമീപമുള്ള പള്ളിയിലാണ് കോവിഡ് രോഗിയുടെ മൃതദേഹം മാനദണ്ഡങ്ങള്‍ പാലിക്കാതെ കുളിപ്പിച്ചുവെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തിയത്.
തുടര്‍ന്ന് ഡിഎംഒയുടെ നേതൃത്വത്തിലുള്ള ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി ആംബുലന്‍സും മൃതദേഹവും പിടിച്ചെടുക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്നലെ മെഡിക്കല്‍ കോളജിലാണ് വരവൂര്‍ സ്വദേശിനിയായ 53-കാരി ഖദീജ മരിച്ചത്. മൃതദേഹം ആംബുലന്‍സില്‍ കയറ്റി ശ്മശാനത്തിലേക്ക് കൊണ്ടുപോകാനായിരുന്നു തീരുമാനം.
എന്നാല്‍ ഇന്ന് ശ്മശാനത്തിലേക്ക് കൊണ്ടുംപോകും വഴി പള്ളിയിലിറക്കി വിശ്വാസപരമായ ചടങ്ങുകള്‍ നടത്തിയെന്നാണ് കണ്ടെത്തിയത്. ആശുപത്രിയില്‍നിന്ന് സംസ്കരിക്കാനായി കൊണ്ടുപോകുന്ന കോവിഡ് രോഗിയുടെ മൃതദേഹം വഴിയിലിറക്കാനോ, പൊതുദര്‍ശനം നടത്താനോ പാടില്ലെന്നാണ് കോവിഡ് ചട്ടം. ശക്തമായ നടപടി സ്വീകരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു. മൃതദേഹം സര്‍ക്കാര്‍ സംസ്കരിക്കുമെന്നും ബന്ധുക്കള്‍ക്ക് ഒപ്പം വരാമെന്നും കളക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: