ആലപ്പുഴ: ലോക്ക് ഡൗണ്‍ സാഹചര്യത്തില്‍ അനാവശ്യമായി പുറത്ത് ഇറങ്ങിയാല്‍ വാഹനം പിടിച്ചെടുന്ന നടപടി ഉള്‍പ്പെടെ ജില്ലയിലെ എല്ലാ സ്ഥലങ്ങളിലും കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ജി. ജയ്ദേവ് പറഞ്ഞു. കണ്ടയ്ന്മെന്റ് സോണുകളില്‍ പോലിസ് നിരീക്ഷണം കര്‍ശനമാക്കിട്ടുണ്ട്. പരിശോധനക്ക് കൂടുതല്‍ പട്രോളിംഗ് വാഹനങ്ങള്‍ ഏര്‍പ്പെടുത്തി. ജില്ലയില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ഡ്രോണ്‍ നിരിക്ഷണ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അടിയന്തിര ഘട്ടങ്ങളില്‍ യാത്ര ചെയ്യുന്നതിന് പോലീസ് നല്കുന്ന പാസിന് അപേക്ഷിക്കാനുളള ഓണ്‍ ലൈന്‍ സംവിധാനം ഇപ്പോള്‍ പ്രവര്‍ത്തനക്ഷമമായിട്ടുണ്ട്. വളരെ അത്യാവശ്യമുളളവര് മാത്രമേ ഓണ്‍ ലൈന്‍ പാസിന് അപേക്ഷിക്കാവൂ. പോലീസ് പാസിനോടൊപ്പം ഒരു തിരിച്ചറിയല്‍ കാര്‍ഡ് കൂടി കരുതേണ്ടതാണ്.
രണ്ടില്‍ കൂടുതല്‍ ആളുകള്‍ സ്വകാര്യ വാഹനങ്ങളില്‍ യാത്ര ചെയ്യുവാന്‍ പാടില്ല.ജില്ലയില്‍ ലോക്ഡൗണ്‍ ലംഘനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കുറിനുള്ളില്‍ 42 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 23 പേരെ അറസ്റ്റ് ചെയ്തു. ക്വാറന്റീന് ലംഘിച്ചതിന് 10 പേര്‍ക്കെതിരെയും, മാസ്ക്ക് ധരിക്കാത്തതിന് 762 പേര്‍ക്കെതിരെയും, സാമൂഹ്യ അകലം പാലിക്കാത്തതിന് 633 പേര്‍ക്കെതിരെയും,കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് നടപടി സ്വീകരിച്ചു. 23890 പേരെ താക്കീത് ചെയ്ത് വിട്ടയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: