ജറുസലേം: ഇറാന്റെ പ്രധാന സൈനിക മേധാവിയായിരുന്ന കാസിം സുലൈമാനിയെ വധിച്ചതിന് പിന്നില്‍ ഇസ്രയേലിന്റെ രഹസ്യാന്വേഷണ വിഭാഗമായ മൊസാദാണെന്ന് റിപ്പോര്‍ട്ട്. ഇസ്രയേലിലെ പ്രധാന മാധ്യമമായ ജറുസലേം പോസ്റ്റാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സുലൈമാനിയുടെ ഒരോ നീക്കവും മെസാദ് ട്രാക്ക് ചെയ്തിരുന്നു. ഈ വിവരങ്ങള്‍ അമേരിക്കയ്ക്ക് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ സംയുക്ത നീക്കത്തിലാണ് സുലൈമാനിയെ വധിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
സംഭവ ദിവസം ബാഗ്ദാദില്‍ ഇറങ്ങുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പ് സുലൈമാനി നിരവധി സെല്‍ഫോണുകള്‍ മാറ്റിയിരുന്നു. എന്നാല്‍, സുലൈമാനിയുടെ എല്ലാ സെല്‍ഫോണ്‍ പാറ്റേണുകള്‍ മൊസാദ് നേരത്തെ മനസ്സിലാക്കി. ഇക്കാര്യങ്ങള്‍ കൃത്യമായി അമേരിക്കന്‍ ഇന്റലിജന്‍സിനെ അറിയിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരു രാജ്യങ്ങളും സുലൈമാനിയെ പിന്തുടര്ന്നത്.
ഇസ്രയേല്‍ സേനയാണ് കൊലപാതകത്തിന് പിന്നിലെന്ന് ഇറാന് നേരത്തെ തന്നെ ആരോപിച്ചിരുന്നു. സുലൈമാനിയെ വധിച്ച ഡ്രോണ്‍ ആക്രമണം സയണിസ്റ്റുകള്‍ സംവിധാനം ചെയ്തതാണെന്ന് ഇറാന് പ്രസിഡന്റ് ഹസ്സന് റൂഹാനി പറഞ്ഞിരുന്നു.
2020 ജനുവരി 3 നാണ് ബാഗ്ദാദ് സന്ദര്‍ശിക്കുന്നതിനിടെ യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ സുലൈമാനി കൊല്ലപ്പെട്ടത്. മുസ്ലീംമതമൗലിക വാദവും ഭീകരതയും അവസാനിപ്പിക്കാന്‍ ഇസ്രയേല്‍ തന്ത്രപരമായി ചെയ്തതാണ് കാസിം സുലൈമാനിയുടെ കൊലപാതാമെന്നും അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: