ശാസ്താംകോട്ട: ഇന്നലെ ഉച്ചക്ക് ശേഷം പെയ്ത മഴയിലും ശക്തമായ കാറ്റിലും കുന്നത്തൂര്‍ താലൂക്കിലെ വിവിധ പ്രദേശങ്ങളില്‍ വ്യാപകമായ നാശ നഷ്ടമുണ്ടാക്കി. വന്‍ മരങ്ങള്‍ കടപുഴുകി വീണതിനെ തുടര്‍ന്ന് റോഡ് ഗതാഗതം തടസ്സപ്പെട്ടു. ഒരു വീട് ഭാഗികമായി നിലംപൊത്തി. പ്രദേശത്ത് പലയിടത്തും വ്യാപകമായ കൃഷി നാശം സംഭവിച്ചു. പോരുവഴി, കുന്നത്തൂര്‍ പഞ്ചായത്തുകളിലാണ് നാശനഷ്ടം ഏറെയും.
വീശിയടിച്ച കാറ്റില്‍ വന്‍ മരം പിഴുത് വീണ് ഏഴാംമൈല്‍- തെങ്ങമം റോഡില്‍ ഗതാഗതം തടസപ്പെട്ടു. ഇടയ്ക്കാട് തെക്ക് അനി മന്ദിരത്തില്‍ സുലോചനയുടെ വീടിമുകളില് മരം വീണതിനെ തുടര്‍ന്ന് ഇവരുടെ വീടിന്റെ ഒരു ഭാഗം നിലംപൊത്തി. കുന്നത്തൂര്‍ ഐവര്‍കാല, പുത്തനമ്പലത്ത് കുലച്ചു നിന്ന നൂറിലധികം ഏത്തവാഴകള്‍ കാറ്റില്‍ ഒടിഞ്ഞു വീണു.
ശൂരനാട് വടക്ക് പഞ്ചായത്തിലും വ്യാപകമായ കൃഷി നാശം ഉണ്ടായിട്ടുണ്ട്. പലയിടത്തും വൈദ്യുതബന്ധവും താറുമാറായിരിക്കുകയാണ്. ഐവര്‍കാല പുത്തനമ്പലം ഉടയാന്‍ കാവ് സന്ധ്യാ ഭവനത്തില്‍ വിജയന് ആചാരിയുടെ വീടിന് മുകളിലേക്ക് തെങ്ങ് കടപുഴകി നാശം സംഭവിച്ചു. പുതക്കുഴി മേലേതില്‍ സുരേഷിന്റെ വീടും മരം ഒടിഞ്ഞ് വീണ് തകര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: