കൊച്ചി : മുസ്ലിം ലീഗ് കോണ്‍ഗ്രസ്സിന് ബാധ്യതയാണ്. വര്‍ഗ്ഗീയ പാര്‍ട്ടിയായ ലീഗിനെ ചുമന്ന് കോണ്‍ഗ്രസ്സ് അധപതിച്ചെന്നും രൂക്ഷ വിമര്‍ശനവുമായി മുന്‍ ഹൈക്കോടതി ജഡ്ജി കെമാല്‍ പാഷ.
കത്വ പെണ്‍കുട്ടിയുടെ പേരി മുസ്ലിം ലീഗ് പിരിവ് നടത്തി പണം തട്ടിയതിനേയും കെമാല്‍ പാഷ വിമര്‍ശിച്ചു. എന്തുമാത്രം അഴിമതികളാണ്് നടത്തിയിട്ടുള്ളത്. മരിച്ചുപോയ ഒരു പെണ്‍കുട്ടിയുടെ പേരില്‍ പണം പിരിച്ച് കോടികള്‍ നേടി. അതിനെ കുറിച്ച് കണക്കുകള്‍ ഒന്നുമില്ല. ആര്‍ക്കും കൊടുത്തിട്ടുമില്ല. മുസ്ലിം ലീഗ് മുസ്ലിങ്ങളെ പ്രതിനിധീകരിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സംസ്ഥാനത്ത് തുടര്‍ഭരണം ഉണ്ടാവുമെന്ന് താന്‍ കരുതിയതല്ല. പ്രതിപക്ഷം അത്ര കുത്തഴിഞ്ഞതായിരുന്നില്ല. ഉപദേശികള്‍ പിണറായി വിജയനെ തെറ്റായ വഴിക്ക് നയിച്ചു. അവരെ എടുത്തുകളഞ്ഞ് സ്വന്തമായി ഭരിച്ചാല്‍ നന്നാവുമെന്നും കെമാല്‍ പാഷ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: