തിരുവനന്തപുരം: കേരളത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന മുന്നോക്ക സമുദായക്കാര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിയമപ്രകാരം ഏര്‍പ്പെടുത്തിയ സംവരണം ഉടന്‍ എടുത്തുകളയണമെന്ന് മുസ്ലീംലീഗ് എംപി ഇടി മുഹമ്മദ് ബഷീര്‍.
കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ ഭരണ ഘടന ഭേദഗതി സംബന്ധിച്ചു സുപ്രീം കോടതി മുമ്പാകെ കേസ് നിലവിലുള്ളപ്പോള്‍ അമിതാവേശം കാണിക്കുകയായിരുന്നു കേരള സര്‍ക്കാര്‍. സംവരണ സമുദായങ്ങളുടെ സംവരണ ക്വാട്ട വെട്ടിച്ചുരുക്കി സംവരണേതര വിഭാഗങ്ങളെ സംവരണ പട്ടികയില്‍ മുമ്പിലെത്തിക്കുകയായണ്. ഭരണ ഘടന ഭേദഗതിയില്‍ നിര്‍ദ്ദേശിച്ചതിനെക്കാള്‍ വലിയ ആനുകൂല്യങ്ങള്‍ മുന്നോക്ക വിഭാഗത്തിന് നല്കി അവരുടെ പ്രീതി സമ്പാദിച്ചതും സര്‍ക്കാറിന് ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഗുണമായി തീരുകയും ചെയ്തു.
കോടതി എടുത്ത നിലപാട് ഇന്ദിരാ സാഹ്നി കേസില്‍ പുനഃപരിശോധന ആവശ്യമില്ല എന്നതാണ്. ഇന്ദിരാ സാഹ്നി കേസില്‍ ഏറ്റവും പ്രധാനമായി ചര്‍ച്ച ചെയ്ത കാര്യമാണ് സംവരണത്തില്‍ സാമ്പത്തികം മാനദണ്ഡം ആകാമോ എന്നത്. സാമ്പത്തിക മാനദണ്ഡ വാദം നിരര്‍ത്ഥകമാണെന്നും പാടില്ലെന്നും ഈ കേസ് വ്യക്തമാക്കിയിട്ടുണ്ട്.
പുതിയ കോടതി വിധിയുടെ വെളിച്ചത്തില്‍ പുതിയ ഭേദഗതിക്ക് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുമെന്നും അതിന് സര്‍ക്കാരില്‍ പ്രേരണ ചെലുത്തുമെന്നുമെല്ലാമുള്ള ചില വാര്‍ത്തകള്‍ കാണാനിടയായി. ഇത് മറ്റൊരപായ സൂചനയാണ്.മുസ്ലിം ലീഗ് ഏത് കാലത്തും സംവരണ സംരക്ഷണത്തിന് മുമ്പില്‍ നിന്നിട്ടുണ്ട്. ഭേദഗതിയുടെ കാര്യത്തിലും ഇന്ത്യന്‍ പാര്‍ലമെന്റില്‍ ലീഗ് ഒറ്റക്ക് പൊരുതി.
രാജ്യത്തെ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ സാമ്പത്തിക സംവരണത്തിന് ബിജെപിയുടെ ഒപ്പം നിന്നപ്പോള്‍ മുസ്ലീംലീഗ് മാത്രമാണ് ഏതിര്ത്തതെന്ന് ബഷീര്‍ പറയുന്നു. എസ്ഡിപിഐ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന മുന്നോക്ക സമുദായക്കാര്‍ക്ക് എതിരെ ഉയര്‍ത്തിയ വെല്ലുവിളി തന്നെയാണ് ഈ പ്രസ്താവനയിലൂടെ ലീഗ് ഏറ്റെടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: