കൊച്ചി: ദീര്‍ഘദൂര തീവണ്ടികളുള്‍പ്പെടെ കേരളത്തിലൂടെ ഓടുന്ന 44 തീവണ്ടികള്‍ കൂടി റദ്ദാക്കി. ഇതോടെ 62 തീവണ്ടികളാണ് രണ്ടാഴ്ചയില്‍ റദ്ദാക്കിയത്. ഈ മാസം അവസാനം വരെയാണ് താത്കാലിക റദ്ദാക്കല്‍.
പരശുറാം, മലബാര്‍, മാവേലി, അമൃത എന്നിങ്ങനെ വിരലിലെണ്ണാവുന്ന പ്രതിദിന തീവണ്ടികള്‍ മാത്രമാണിപ്പോള്‍ സര്‍വീസ് നടത്തുന്നത്.
തിരുവനന്തപുരത്തുനിന്നും ചെന്നൈയിലേക്കുള്ള രണ്ടു സൂപ്പര്‍ഫാസ്റ്റ് തീവണ്ടികള്‍, മംഗലാപുരം-ചെന്നൈ, എറണാകുളം-ലോകമാന്യതിലക്, കൊച്ചുവേളി-പോര്‍ബന്തര്‍, കൊച്ചുവേളി-ഇന്‍ഡോര്‍, വഞ്ചിനാട് എക്സ്പ്രസ്, എറണാകുളം-ഷൊര്‍ണൂര്‍, എറണാകുളം-ആലപ്പുഴ, ആലപ്പുഴ-കൊല്ലം, കണ്ണൂര്‍-ഷൊര്‍ണൂര്‍ തുടങ്ങിയ മെമു സര്‍വീസുകളും നിര്‍ത്തിവെച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: