ഇന്‍ഡോര്‍: ഓക്സി ഫ്ളൂറോമീറ്ററുകള്‍ യഥാര്‍ത്ഥവിലയേക്കാള്‍ പതിന്മടങ്ങ് വര്‍ധിച്ച വിലയില്‍ വില്ക്കാന് ശ്രമിച്ച കോണ്‍ഗ്രസ് പ്രവര്ത്തകന് യതീന്ദ്ര വര്‍മയെ ഇന്‍ഡോര്‍ പൊലീസ് അറസ്റ്റ് ചെയ്തു.
രാജേന്ദ്ര നഗര്‍ ട്രാഫിക് ഇന്‍സ്പെക്ടര്‍ അമൃത സോളങ്കി ഒരു ഉപഭോക്താവായി വേഷംമാറി കടയില്‍ ചെല്ലുകയായിരുന്നു. വിപണിയില്‍ 1500 മുതല്‍ 2000 വരെ വിലയുള്ള ഓക്സി ഫ്ളുറോമീറ്റര് 7000 രൂപയ്ക്കാണ് യതീന്ദ്ര വര്‍മ്മ വില്ക്കാന് ശ്രമിച്ചത്. ഇതിനകം യതീന്ദ്ര വര്‍മ്മ ഒട്ടേറെ ഓക്സി ഫ്ളൂറോമീറ്ററുകള്‍ കരിഞ്ചന്തയില്‍ വിറ്റതായി ആരോപിക്കപ്പെടുന്നു. ഇവിടെ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ റെംഡെസിവിര്‍ ഉള്‍പ്പെടെയുള്ള അവശ്യമരുന്നുകള്‍ ബിജെപിക്കാര്‍ കരിഞ്ചന്തയില്‍ വില്‍ക്കുന്നതായി ആരോപണം ഉന്നയിക്കുന്നതിനിടെയായിരുന്നു ഈ അറസ്റ്റ്.
കോവിഡുമായി ബന്ധപ്പെട്ട മരുന്നുകള്‍ കരിഞ്ചന്തയില്‍ വില്ക്കാന് ശ്രമിച്ച 11 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ ദേശീയ സുരക്ഷാനിയമം അനുസരിച്ച് കേസെടുക്കുമെന്ന് എസ്പി(ഈസ്റ്റ്) അശുദോഷ് ബാഗ്രി പറഞ്ഞു. മധ്യപ്രദേശ് ഹൈക്കോടതി നിര്‍ദേശപ്രകാരം മധ്യപ്രദേശ് ഡിജിപി ഭോപ്പാല്‍, ഇന്‍ഡോര്‍, ഗ്വാളിയോര്‍, ജബല്‍പൂര്‍ എന്നിവിടങ്ങളില്‍ പ്രത്യേക പൊലീസ് സ്ക്വാഡുകള്‍ കരിഞ്ചന്ത തടയാന്‍ മാത്രമായി രൂപീകരിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: