ചാത്തന്നൂര്‍: നിരവധി കുരുന്നുകള്‍ക്ക് ആദ്യാക്ഷരം പകര്‍ന്നു നല്കുന്ന അങ്കണവാടി കെട്ടിടം നിര്‍മ്മാണപ്രവര്‍ത്തനത്തിന്റെ പേരില്‍ ഉപേക്ഷിച്ചിട്ട് മൂന്ന് വര്‍ഷത്തിലധികം. ചാത്തന്നൂര്‍ പഞ്ചായത്തിലെ വയലിക്കട വാര്‍ഡിലെ 45-ാം നമ്പര്‍ അങ്കണവാടി കെട്ടിടമാണ് ഫണ്ട് അനുവദിച്ച് ഉദ്ഘാടനം നടത്തിയിട്ടും പഞ്ചായത്ത് അംഗങ്ങളുടെ അനാസ്ഥ മൂലം പുതുക്കി പണിയാതെ ഉപേക്ഷിച്ചിരിക്കുന്നത്.
2018-ല്‍ കെട്ടിടം ഉപയോഗയോഗ്യമല്ലായെന്ന് ചാത്തന്നൂര്‍ പഞ്ചായത്തിന്റെ എന്‍ജനീയറിങ് വിഭാഗം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് പഞ്ചായത്തിലെ അഞ്ച് അങ്കണവാടി കെട്ടിടങ്ങള്‍ പുതുക്കി പണിയാന്‍ തീരുമാനം എടുക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി വയലിക്കട വാര്‍ഡിലെ അങ്കണവാടിയ്ക്ക് 12.5ലക്ഷം രൂപ ബ്ലോക്ക് ഗ്രാമ പഞ്ചായത്തുകള്‍ സംയുക്തമായി അനുവദിക്കുകയും ജി. എസ്. ജയലാല്‍ എംഎല്‍എ നണ്ടിര്മ്മാണ ഉദ്ഘാടനം നടത്തുകയും ചെയ്തു. എന്നാല്‍ ഒപ്പം ഫണ്ട് അനുവദിച്ച നാല് കെട്ടിടങ്ങളും നിര്‍മ്മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം കാത്ത് കഴിയുമ്പോഴും വയലിക്കട വാര്‍ഡിലെ ഈ അങ്കണവാടി കെട്ടിടത്തില്‍ നാളിതുവരെ യാതൊരു നിര്‍മ്മാണപ്രവര്‍ത്തനവും നടന്നിട്ടില്ല. മറിച്ച് ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച ഫണ്ട് തിരിച്ചെടുക്കുകയും ചെയ്തു.
നിലവില്‍ ഇപ്പോള്‍ അങ്കണവാടി പ്രവര്‍ത്തിക്കുന്നത് വാടക കെട്ടിടത്തിലാണ്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും അങ്കണവാടി വര്‍ക്കര്‍മാര്‍ മുഖേന നടത്തേണ്ട മറ്റ് സര്‍ക്കാര്‍ പദ്ധതികളും നടത്തേണ്ടത് ഈ അങ്കണവാടി മുഖേനയാണ്. എന്നാല്‍ ഇപ്പോള്‍ എല്ലാ പ്രവര്‍ത്തനങ്ങളും താളം തെറ്റിയ അവസ്ഥയിലാണ്. ഇത്തിക്കര ഐസിഡിഎസിന്റ അധീനതയിലുള്ള അങ്കണവാടിയാണിത്.
അപര്യാപ്തത പരിഹരിക്കണമെന്നാവശ്യപ്പെട്ട് അധികൃതര്‍ക്ക് പ്രദേശവാസികള്‍ നിരവധി തവണ പരാതി നല്‍കിയിട്ടുണ്ടെങ്കിലും അവഗണനയാണ് ഫലം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: