Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎമ്മില്‍ അരങ്ങേറുന്നത് രണ്ടാം വെട്ടിനിരത്തല്‍; വലിയ ഭൂരിപക്ഷത്തോടെ തുടര്‍ഭരണം ലഭിച്ചിട്ടും മന്ത്രിസഭാ രൂപീകരണം വൈകുന്നു

മുഖ്യമന്ത്രി പിണറായി വിജയനു പുറമേ കോടിയേരി ബാലകൃഷ്ണന്‍, എം.എ.ബേബി, എസ്.രാമചന്ദ്രന്‍ പിള്ള എന്നിവരടങ്ങുന്ന അവെയ്‌ലബിള്‍ പിബിയാണ് മന്ത്രിമാരുടെ ലിസ്റ്റ് തയ്യാറാക്കുന്നത്. സംസ്ഥാന സെക്രട്ടേറിയേറ്റിനെ നോക്കുകുത്തിയാക്കി പി.ബി.അംഗങ്ങള്‍ അമിതാധികാരം കയ്യാളുന്നുവെന്ന് മുതിര്‍ന്ന നേതാക്കള്‍ പരാതിപ്പെടുന്നു. സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ.വിജയരാഘവന്‍ പോലും കാര്യങ്ങള്‍ അറിയുന്നില്ല. മുന്‍പ് സെക്രട്ടേറിയേറ്റാണ് മുഖ്യമന്ത്രിയേയും മന്ത്രിമാരേയും തീരുമാനിച്ചിരുന്നത്. കീഴ്‌വഴക്കങ്ങള്‍ പോലും ലംഘിച്ച് തങ്ങളെ വെട്ടിനിരത്തുന്നതായാണ് പ്രമുഖ രണ്ടാം നിര നേതാക്കള്‍ പരാതി പറയുന്നത്.

ടി. എസ്. നീലാംബരന്‍ by ടി. എസ്. നീലാംബരന്‍
May 8, 2021, 12:34 pm IST
in Kerala

തൃശൂര്‍: വിജയത്തിളക്കത്തിലും സിപിഎമ്മിനുള്ളില്‍ നടക്കുന്നത് രണ്ടാംവെട്ടിനിരത്തല്‍. ഇതേച്ചൊല്ലി പാര്‍ട്ടിക്കുള്ളിലെ പടലപ്പിണക്കങ്ങള്‍ രൂക്ഷമാകുകയാണ്. വലിയ ഭൂരിപക്ഷത്തോടെ തുടര്‍ഭരണം ലഭിച്ചിട്ടും മന്ത്രിസഭാ രൂപീകരണം പോലും വൈകുന്നത് പാര്‍ട്ടിയിലെ തര്‍ക്കങ്ങളും ഭിന്നതയും മൂലം. തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ച് ഒട്ടേറെ നേതാക്കളെ വെട്ടിനിരത്തിയതിന് പിന്നാലെ മന്ത്രിസഭ രൂപീകരണത്തിലും വെട്ടിനിരത്തല്‍ തുടരുകയാണ്. പുതുമുഖങ്ങളെ മാത്രം ഉള്‍പ്പെടുത്തി മന്ത്രിസഭ രൂപീകരിക്കാമെന്ന നിര്‍ദേശത്തിനെതിരെ പാര്‍ട്ടിക്കുള്ളില്‍ വലിയ എതിര്‍പ്പാണ്.  

മുഖ്യമന്ത്രി പിണറായി വിജയനു പുറമേ കോടിയേരി ബാലകൃഷ്ണന്‍, എം.എ.ബേബി, എസ്.രാമചന്ദ്രന്‍ പിള്ള എന്നിവരടങ്ങുന്ന അവെയ്‌ലബിള്‍ പിബിയാണ് മന്ത്രിമാരുടെ ലിസ്റ്റ് തയ്യാറാക്കുന്നത്. സംസ്ഥാന സെക്രട്ടേറിയേറ്റിനെ നോക്കുകുത്തിയാക്കി പി.ബി.അംഗങ്ങള്‍ അമിതാധികാരം കയ്യാളുന്നുവെന്ന് മുതിര്‍ന്ന നേതാക്കള്‍ പരാതിപ്പെടുന്നു. സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള  എ.വിജയരാഘവന്‍ പോലും കാര്യങ്ങള്‍ അറിയുന്നില്ല. മുന്‍പ്  സെക്രട്ടേറിയേറ്റാണ് മുഖ്യമന്ത്രിയേയും മന്ത്രിമാരേയും തീരുമാനിച്ചിരുന്നത്. കീഴ്‌വഴക്കങ്ങള്‍ പോലും ലംഘിച്ച് തങ്ങളെ വെട്ടിനിരത്തുന്നതായാണ് പ്രമുഖ രണ്ടാം നിര നേതാക്കള്‍  പരാതി പറയുന്നത്.    

അകല്‍ച്ചയിലായിരുന്ന കോടിയേരിയും എം.എബേബിയുമായി പിണറായി ധാരണയിലായതോടെ കൂടെനിന്നവരെ കൈവിട്ടു. പാര്‍ട്ടിയില്‍ അപ്രമാദിത്വം നിലനിര്‍ത്താന്‍ ഇ.പി.ജയരാജന്‍ ഉള്‍പ്പെടെയുള്ള രണ്ടാം നിര നേതാക്കളെയാണ് പിണറായി ഉപയോഗിച്ചിരുന്നത്. പിണറായിക്കുവേണ്ടി കോടിയേരിക്കെതിരെവരെ ഇവര്‍ കൊമ്പുകോര്‍ത്തു. ഇപ്പോള്‍ പിണറായി കളം മാറി ചവിട്ടിയതോടെ തങ്ങള്‍ തഴയപ്പെടുന്നതാണ് ഇവരെ ചൊടിപ്പിക്കുന്നത്. പാര്‍ട്ടി സെക്രട്ടറി പദത്തില്‍ കണ്ണുവെച്ച ഇ.പിക്ക് ഇപ്പോള്‍ അതും ലഭിക്കില്ല എന്നാണ് സൂചന. കോടിയേരി സെക്രട്ടറിയായി തിരിച്ചെത്തുന്നതില്‍ എതിര്‍പ്പില്ലെന്ന് പിണറായി അറിയിച്ചു കഴിഞ്ഞു. എതിര്‍ശബ്ദങ്ങളുയരാതിരിക്കാനുള്ള ശ്രമമാണ് പിണറായി കോടിയേരിയുടെ സഹായത്തോടെ നടപ്പാക്കുന്നത് എന്ന് വ്യക്തം.  

രണ്ട്‌വട്ടം മത്സരിച്ചവരെ മാറ്റി നിര്‍ത്താനുള്ള തീരുമാനവും അവെയ്‌ലബിള്‍ പിബിയുടെ പേരില്‍ പിണറായിയും കോടിയേരിയും ചേര്‍ന്ന് എടുത്തതായിരുന്നു. ഇതിലും മുതിര്‍ന്ന നേതാക്കള്‍ കടുത്ത അതൃപ്തിയിലാണ്. പാര്‍ട്ടിയില്‍ തലമുറ മാറ്റം വേണമെന്നാണ് പിബി അംഗങ്ങളുടെ നിലപാട്. ഒരേ നേതാക്കള്‍ തന്നെ പതിറ്റാണ്ടുകള്‍ തുടര്‍ന്നതാണ് ബംഗാളില്‍ പാര്‍ട്ടി തകരാന്‍ കാരണമായത്. ബംഗാളിലെ അനുഭവം ഇവിടെ ആവര്‍ത്തിക്കാതിരിക്കണമെങ്കില്‍ മന്ത്രിസഭയില്‍ പുതിയ മുഖങ്ങള്‍ വരണം.പി.ബി അംഗങ്ങള്‍ തങ്ങളുടെ നിലപാട് ന്യായീകരിക്കുന്നതിങ്ങനെ. എന്നാല്‍ രണ്ടാം നിരയെ വെട്ടിയൊതുക്കാനുള്ള നീക്കമായാണ് നേതാക്കള്‍ ഇതിനെ കാണുന്നത്.    

മുന്‍മന്ത്രിമാരും തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടവരും നേതൃത്വത്തിനെതിരെ കടുത്ത വിയോജിപ്പിലാണ്. പരസ്യമായി പ്രതികരിക്കാന്‍ ആരും തയ്യാറാകുന്നില്ലെങ്കിലും  വിയോജിപ്പും ശീതസമരവും രൂക്ഷമാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ പിണറായിയെയും കോടിയേരിയെയും വെല്ലുവിളിച്ച് പാര്‍ട്ടിക്കുള്ളില്‍ പടയൊരുക്കം നടത്താന്‍ ഇവര്‍ക്കാകുമോയെന്നതാണ് സിപിഎമ്മിനെ സംബന്ധിച്ച് നിര്‍ണായകമാവുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈദ്യസഹായമില്ലാതെ പ്രസവിച്ച യുവതി മരിച്ചു: നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കണം

World

ഹിസ്ബുല്ല-ഇറാൻ ബന്ധമുള്ള ഭീകരശൃംഖലയെ തകർത്ത് യുഎഇ ആഭ്യന്തരവകുപ്പും കുവൈത്തും

Kerala

പുതുച്ചേരിയിൽ സീറ്റ്ധാരണ; ബിജെപി 10 സീറ്റിൽ, എഐഎൻആർസി 16 ൽ

Kerala

“പാലക്കാട് ജയിച്ചാൽ മമ്മൂട്ടിയെ കൊണ്ടുവരും, രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്ത നല്ലകാര്യങ്ങള്‍ ഏറ്റെടുക്കും”- രമേഷ് പിഷാരടിക്ക് ട്രോള്‍ പൂരം

Kerala

രാഷ്‌ട്രീയപരസ്യങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കേഷന് സംസ്ഥാനതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി സജ്ജം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

സിപിഎമ്മിന്റെ ജാതി അധിക്ഷേപത്തിനെതിരെ നിയമ നടപടിയുമായി ബിജെപി

ബിജെപി സംസ്ഥാന അധ്യക്ഷന്‍ അടക്കമുള്ള പ്രമുഖര്‍ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

ജനിച്ചത് 2009 ൽ ; 18 ആകാത്ത മൊണാലിസയുടെ വിവാഹം നടത്തിയവർ കുടുങ്ങും ; കേസെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നത്, പാലായില്‍ജനങ്ങള്‍ മാറി ചിന്തിക്കും-ഷോണ്‍ ജോര്‍ജ്

‘ ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കാൻ ആഗ്രഹിക്കുന്നവർ, ധുരന്തർ കാണാൻ പോകുമ്പോൾ ബർണോൾ കൂടി എടുത്തോളൂ ‘

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.