മാലെ: മാലിദ്വീപിന്റെ തലസ്ഥാനമായ മാലെയില്‍ നടന്ന ബോംബാക്രമണത്തില്‍ മാലിദ്വീപ് മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദിന് ഗുരുതരമായി പരിക്കേറ്റു. അദ്ദേഹത്തിന്റെ വീടിന് പുറത്താണ് ബോംബാക്രമണമുണ്ടായതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി രാത്രികാല കര്‍ഫ്യൂ ആരംഭിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു ആക്രമണം.
ഒരു ബ്രിട്ടീഷ് പൗരന് ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേറ്റു. തീവ്രവാദി ആക്രമണമാണെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ആരും ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല.
അന്വേഷണത്തിനായി ആസ്ത്രേല്യന്‍ പൊലീസ് മാലിദ്വീപില്‍ എത്തി. 2008ല്‍ മാലിദ്വീപില്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും നാല് വര്‍ഷത്തിന് ശേഷം സ്ഥാനഭ്രഷ്ടനാക്കപ്പെട്ടയാളാണ് മുഹമ്മദ് നഷീദ്. ഇപ്പോള്‍ പാര്‍ലമെന്റ് സ്പീക്കറാണ്. ഇസ്ലാമിക തീവ്രവാദ ആക്രമണത്തിനും രാഷ്ട്രീയ അസ്ഥിരതയ്ക്കും പേര് കേട്ട സ്ഥലമാണ് മാലിദ്വീപ്. തീവ്രവാദ ഇസ്ലാമികഗ്രൂപ്പുകള്ക്കെതിരെ കര്‍ശനമായി വിമര്‍ശനം ഉന്നയിക്കുന്ന നേതാവാണ് മുഹമ്മദ് നഷീദ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: