പാരിസ്: ഫ്രാന്‍സ് ഒരു ആഭ്യന്തരകലാപത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് സര്‍വ്വീസില്‍ നിന്നും വിരമിച്ച ഒരു സംഘം പട്ടാള ജനറല്‍മാരുടെ വിലയിരുത്തല്‍. ഫ്രാന്‍സിലേക്ക് കൂട്ടത്തോടെ മുസ്ലിം വിഭാഗം അനിയന്ത്രിതമായി കുടിയേറുന്നതും പടര്‍ന്നുപന്തലിച്ചുകൊണ്ടിരിക്കുന്ന ഇസ്ലാമിസവുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ഫ്രാന്‍സില്‍ ഈയിടെ നടന്ന ജിഹാദി ആക്രമണങ്ങളുടെ ഒരു നീണ്ട നിരയെത്തുടര്‍ന്നാണ് റിട്ട. ജനറല്‍മാരുടെ ഈ കണ്ടെത്തല്‍. ഫ്രഞ്ച് ഇന്റലിജന്‍സ് വിഭാഗത്തിന് തീര്‍ത്തും അപരിചിതരായ ഒരു സംഘം യുവ മുസ്ലിങ്ങളാണ് ഈ ആക്രമണത്തിന് പിന്നില്‍. ഒരു സ്കൂള്‍ അധ്യാപികയുടെ തലവെട്ടിമാറ്റിയ സംഭവവും ഇതില്‍പ്പെടും. ഒമ്പത് ജിഹാദി ആക്രമണങ്ങളാണ് ഫ്രാന്‍സില്‍ ഈയിടെ അരങ്ങേറിയത്. മതമൗലികവാദികളായി മാറിയ നിരവധി മുസ്ലിം ചെറുപ്പക്കാര്‍ ഫ്രാന്‍സിലുണ്ട്. ഇതില്‍ ഭൂരിഭാഗം പേരും ഫ്രഞ്ച് ഇന്റലിജന്‍സ് സേന നിരീക്ഷിക്കുന്ന ജിഹാദികളുടെ ലിസ്റ്റില്‍ ഇടം പിടിച്ചിട്ടില്ല. രാജ്യത്ത് ഇസ്ലാമിക മതമൗലികവാദികളെ കണ്ടെത്തുന്നതില്‍ ഫ്രഞ്ച് സര്‍ക്കാര്‍ പരാജയപ്പെട്ടു എന്നതിന് തെളിവാണ് കൂടെക്കൂടെയുള്ള ഇത്തരം ആക്രമണങ്ങള്‍. 2021 ഏപ്രില്‍ 23ന് 36 കാരനായ ടൂണീഷ്യയില്‍ നിന്നും ഫ്രാന്‍സിലേക്ക് ചേക്കേറിയ ചെറുപ്പക്കാരന് നടത്തിയ ജിഹാദി ആക്രമണം എളുപ്പത്തില്‍ മറക്കാന്‍ കഴിയില്ല. റംബൂയ്ലെറ്റ് എന്ന ശാന്തമായ ടൗണിലെ ഒരു പൊലീസ് സ്റ്റേഷനില്‍ വെച്ചാണ് 49 കാരിയായ അഡ്മിനിസ്ട്രേറ്ററായി ജോലി ചെയ്യുന്ന സ്ത്രീയെ കുത്തിക്കൊന്നത്. 2020 ഡിസംബറിലാണ് ഈ ചെറുപ്പക്കാരന് ഫ്രഞ്ച് പൗരത്വം ലഭിച്ചത്. അന്തരീക്ഷത്തില്‍ അള്ളാഹു അക്ബര്‍ വിളി ഉയര്‍ന്നത് കേട്ടതിന് ധാരാളം പേര് സാക്ഷികളായുണ്ട്. പൊലീസ് ഇയാളെ വെടിവെച്ച് കൊന്നു. മരിച്ച സ്ത്രീക്ക് 13ഉം 18ഉം വയസ്സായ രണ്ട് പെണ്‍കുട്ടികളുണ്ട്.
എളുപ്പത്തില്‍ മറക്കാവുന്ന ജിഹാദി ആക്രമണമല്ല ചെചെനില്‍ നിന്നും ഫ്രാന്‍സിലേക്ക് കുടിയേറിയ 18 കാരനായ ചെറുപ്പക്കാരന് ചെയ്തത്. 47 കാരിയായ ചരിത്രവും ഭൂമിശാസ്ത്രവും പഠിപ്പിക്കുന്ന സാമുവല്‍ പാറ്റി എന്ന അധ്യാപികയെയാണ് കഴുത്തറുത്ത് കൊന്നത്. പാരിസിലെ ശാന്തമായ എറാഗ്നി എന്ന പ്രാന്തപ്രദേശത്താണ് ഈ സ്കൂള്‍. 13കാരിയായ ഒരു മുസ്ലിം പെണ്‍കുട്ടിയാണ് കാര്യങ്ങള്‍ കുഴപ്പിച്ചത്. ഈ പെണ്‍കുട്ടിയെ സ്കൂളില്‍ നിന്നും സസ്പെന്റ് ചെയ്തിരുന്നു. എന്നാല്‍ ഇക്കാര്യം തന്റെ മാതാപിതാക്കള്‍ അറിയരുതെന്ന് പെണ്‍കുട്ടി ആഗ്രഹിച്ചു. അവള് ഒരു ചെറിയ നുണക്കഥ മെനഞ്ഞു. തന്നെ സാമുവല്‍ പാറ്റി എന്ന അധ്യാപിക ക്ലാസില്‍ നിന്നും പുറത്താക്കിയത് ക്ലാസില്‍ മറ്റ് കുട്ടികള്‍ക്ക് നഗ്നനായ നബിയുടെ ചിത്രം കാണിച്ചുകൊടുക്കാനാണ് എന്നതായിരുന്നു ആ പെണ്‍കുട്ടി മെനഞ്ഞ നുണക്കഥ. ഈ കഥ ജിഹാദികള്‍ക്കിടയില്‍ പരന്നു. അവര്‍ പകരം വീട്ടി. ഈ കുറ്റകൃത്യത്തില്‍ പത്ത് ജിഹാദികളുണ്ട്. അതില്‍ പള്ളി ഇമാമായ പെണ്‍കുട്ടിയുടെ പിതാവും ഉള്‍പ്പെടും.
കത്തില്‍ ഫ്രാന്‍സിലെ അതിമര്യാദ കാട്ടുന്ന കോടതിയെയും വിമര്‍ശനവിധേയമാക്കുന്നു. ഈയിടെ ഒരു ജൂത സ്ത്രീയുടെ ഫ്ളാറ്റിലേക്ക് ഇടിച്ച് കയറിച്ചെന്ന് അവരെ ബാല്‍ക്കണിയില്‍ നിന്നും തള്ളിയിട്ട് കൊന്ന മാലിയില്‍ നിന്നും കുടിയേറിയ ആഫ്രിക്കന്‍ മുസ്ലിംയുവാവിലെ തെളിവുണ്ടായിട്ടും വിചാരണ ചെയ്യാന്‍ കോടതി കൂട്ടാക്കിയില്ല. അള്ളാഹു അക്ബര്‍ എന്ന് ഉറക്കെ വിളിച്ചുപറഞ്ഞാണ് ആ ചെറുപ്പക്കാരന് ജൂത സ്ത്രീയെ കൊലപ്പെടുത്തിയത്.
സുരക്ഷാരംഗത്ത് ഒട്ടേറെ പോരായ്മകള്‍ പുറത്തുവരികയാണ്. സര്‍ക്കാരാകട്ടെ ഇത്തരം പ്രശ്നങ്ങളില്‍ കാര്യക്ഷമതയോടെ ഇടപെടുന്നുമില്ല. ഏപ്രില്‍ 2022ല്‍ ഫ്രാന്‍സില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുകയാണ്. ഇക്കുറി നടന്ന അഭിപ്രായസര്‍വ്വേകളില്‍ യാഥാസ്ഥിക നാഷണല്‍ റാലി പാര്‍ട്ടിയുടെ മറീന്‍ ലെ പെന്‍ ആണ് ഇപ്പോഴത്തെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനേക്കാള്‍ മുമ്പില്‍.
വിരമിച്ച 20 ജനറല്‍മാരാണ് കത്തില്‍ ഒപ്പുവെച്ചത്. ഫ്രഞ്ച് മാസികയായ വേല്യുര്‍സ് ആക്ച്വല്‍സ് എന്ന മാസികയിലാണ് ഈ കത്ത് പ്രസിദ്ധീകരിച്ചത്.
സാംസ്കാരിക മാര്‍ക്സിസം, അനിയന്ത്രിതമായ ബഹുസംസ്കാരവാദം സന്ദര്‍ശിക്കാന്‍ പറ്റാത്ത ഇടങ്ങളുടെ വളര്‍ച്ച എന്നിവയും ഫ്രാന്‍സിന്റെ പുതിയ തലവേദനകളായി കത്ത് ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: