ബെംഗളൂരുവിലെ മലയാളികളുടെ സാമൂഹ്യ സേവന സംഘടനയായ ഉത്തിഷ്ഠ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ആദ്യ ക്യാമ്പ് മേയ് 8 ന് ശനിയാഴ്ച രാവിലെ ഒമ്പത് മുതല്‍ ഒരു മണിവരെ ജീവന്‍ഭീമാ നഗറിലെ അംഗന്‍വാടി കേന്ദ്രയില്‍ നടക്കും.
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കോളേജുകളും തൊഴില്‍ സ്ഥപനങ്ങളും പ്രവര്‍ത്തന രഹിതമായതു കാരണം രക്തദാനം ചെയ്യാന്‍ തയ്യാറുള്ള യുവാക്കളെ പെട്ടെന്ന് കണ്ടെത്താന്‍ ബുദ്ധിമുട്ടുണ്ടാകുന്നുണ്ട്. അതോടൊപ്പം യുവാക്കളുടെ ഇടയില്‍ വാക്സിനേഷന്‍ തുടങ്ങിയതും രക്തത്തിന്റെ ലഭ്യതയെ ബാധിയ്‌ക്കും. വാക്സിനേഷന്‍ എടുക്കുന്നവര്‍ക്ക് അടുത്ത ഒന്നര മാസം കഴിഞ്ഞു മാത്രമേ രക്തദാനം ചെയ്യാവൂ എന്നതു കൊണ്ടാണിത്. ഈ സ്ഥിതി വിശേഷത്തെ മുന്‍കൂട്ടി കണ്ടുകൊണ്ടാണ് ബാംഗളൂരുവില്‍ ഏതാനും രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ ഉത്തിഷ്ഠ തീരുമാനിച്ചത്.
ഈ യജ്ഞത്തില്‍ പങ്കാളികളാകാന്‍ ആഗ്രഹിയ്‌ക്കുന്നവര്‍ ഇതോടൊപ്പമുള്ള ഗൂഗിള്‍ ഫോമില്‍ തങ്ങളുടെ പേര് വിവരങ്ങള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൊവിഡ് മഹാമാരിയ്‌ക്കെതിരെയുള്ള ഈ പോരാട്ടത്തില്‍ ദേശസ്നേഹികളായ എല്ലാ ചെറുപ്പക്കാരുടേയും സഹകരണം പ്രതീക്ഷിക്കുന്നതായി ഉത്തിഷ്ഠ ഭാരവാഹികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: