ആലപ്പുഴ: ജില്ലയില്‍ രോഗികള്‍ മൂവായിരം കടന്ന് പ്രതിദിന കണക്കിലെ ഏറ്റവുമുയര്‍ന്ന എണ്ണത്തിലെത്തി. ഇന്നലെ 3040 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതാദ്യമായാണ് ജില്ലയിലെ കോവിഡ് രോഗികളുടെ എണ്ണം മൂവായിരം കടക്കുന്നത്. രോഗികളില്‍ മൂന്നു പേര് വിദേശത്തു നിന്നും അഞ്ചു പേര് മറ്റ് സംസ്ഥാനത്തു നിന്നും എത്തിയവരാണ്.
3029 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മൂന്നുപേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 1923 പേര് രോഗമുക്തരായി. ആകെ 98,042 പേര് രോഗമുക്തരായി. 23,833 പേര് ചികിത്സയിലുണ്ട്. പൊതുജനങ്ങള്‍ നിതാന്ത ജാഗ്രത പാലിക്കണമെന്നും സാമൂഹിക അകലമടക്കം കോവിഡ് നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ജില്ലാ കളക്ടര്‍ എ. അലക്സാണ്ടര്‍ പറഞ്ഞു.
ജില്ലയില്‍ ആകെ ക്വാറന്റയിനില്‍ കഴിയുന്നവര്‍ 44914 ആണ്. ഇന്നലെ 5849 പേരെ പ്രവേശിപ്പിച്ചു. 2822 പേരെ ഒഴിവാക്കി. വൈറസ് ബാധിച് കോവിഡ് ആശുപത്രികളില്‍ 350 പേരും, സിഎഫ്എല്‍റ്റിസികളില്‍ ചികിത്സയില്‍ 1706 പേരും ഉണ്ട്.വൈറസ് ബാധിച്ച് വീടുകളില്‍ ഐസൊലേഷനില്‍ ഉള്ളവര്‍ 18266 ആണ്. ഇന്നലെ 10327 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: