തൊടുപുഴ: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് ധ്യാനം പുങ്കെടുപ്പിച്ച സിഎസ്ഐ സംഘാടകര്‍ക്കെതിരെ കേസെടുത്തു. പകര്‍ച്ചവ്യാധി നിയമ പ്രകാരമാണ് പോലീസ് കേസെടുത്തത്. ധ്യാനത്തി നേതൃത്വം നല്കിയ ബിഷപ്പ് റസാലവും വൈദികരും കേസില്‍ പ്രതികളാകും. ധ്യാനം നടത്തിയവര്‍ക്കെതിരെ കേസെടുക്കാന്‍ കളക്ടര്‍ ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി.
കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് കഴിഞ്ഞ ഏപ്രില്‍ 13 മുതല്‍ 17 വരെയാണ് ധ്യാനം നടത്തിയത്. 480 വൈദികര്‍ ഇതില്‍ പങ്കെടുത്തിരുന്നു. ഇതില്‍ എണ്‍പതോളം പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും രണ്ട് പേര് മരണമടയുകയും ചെയ്തതിനെ തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിക്ക് പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.
കോവിഡ് വ്യാപനം കൂടി വരുന്ന സാഹചര്യത്തില്‍ പരമാവധി പരിപാടികള്‍ ഓണ്‍ലൈനായി നടത്തീനായിരുന്നു സര്‍ക്കാര്‍ നിര്‍ദ്ദേശം. മാത്രമല്ല ഇടുക്കിയിലെ കോവിഡ് വ്യാപനം കണക്കിലെടുത്ത് ഏപ്രില്‍ 12 മുതല്‍ ജില്ലയിലെ പൊതുപരിപാടികള്‍ക്ക് ജില്ലഭരണകൂടം വിലക്കും ഏര്‍പ്പെടുത്തിയിരുന്നു. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളെല്ലാം അറിമായിരുന്നുവെന്നാണ് സിഎസ്ഐ പുറത്തുവിട്ട വിശദീകരണത്തില്‍ പറയുന്നുമുണ്ട്. എന്നാല്‍ ധ്യാനം നടത്തുന്നതിന് അനുമതി ലഭിച്ചിരുന്നതായാണ് ഇപ്പോള്‍ വാദം ഉന്നയിക്കുന്നത്.
സിഎസ്ഐ സഭ അവകാശപ്പെടുന്നത് പോലെ ധ്യാനത്തിന് അനുമതി നല്‍കിയിരുന്നോ എന്ന് വ്യക്തമാക്കി റിപ്പോര്‍ട്ട് നല്കാന് ദേവികുളം സബ്കളകര്‍ക്കും ഇടുക്കി കളക്ടര്‍ നിര്‍ദ്ദേശം നല്കി. അനുമതിക്കായി ആരും സമീപിച്ചിട്ടില്ലെന്നാണ് ദേവികുളം സബ്കളക്ടര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: