മട്ടാഞ്ചേരി: കൊവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായതോടെ ടൂറിസ്റ്റ് ബസ് തൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിലായി. ഒന്നാം കൊവിഡിന്റെ രൂക്ഷത ശമിച്ചതോടെയാണ് മേഖല പ്രവര്‍ത്തന സജ്ജമായത്. എന്നാല്‍ എല്ലാ പ്രതീക്ഷകളും അസ്ഥാനത്താക്കി കൊവിഡിന്റെ രണ്ടാം തരംഗം പൊട്ടിപുറപ്പെട്ടതോടെ മേഖല തകര്‍ച്ചയിലായി.
സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങള്‍ ചെറുകിട ഓട്ടംപോലും ലഭിക്കാത്തസാഹചര്യമായി. പ്രളയത്തിലും നിപ്പയിലുമെല്ലാം തളരാതെ പിടിച്ചുനിന്നെങ്കിലും കൊവിഡ് കേസുകള്‍ ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇനി മുന്നോട്ടുള്ള പോക്ക് എന്താകുമെന്ന ആശങ്കയിലാണ് ഈ വിഭാഗം തൊഴിലാളികള്‍.
കൊവിഡിന്റെ രണ്ടാംവരവില്‍ ടൂറിസം മേഖലയുടെ തകര്‍ച്ചയെ തുടര്‍ന്ന് കോണ്‍ട്രാക്ട് ഗ്യാരേജ് ടാക്സി വാഹനങ്ങളുടെ നികുതിയും ഇന്‍ഷൂറന്‍സും പൂര്‍ണമായും ഒഴിവാക്കുക, ക്ഷേമ നിധിയില്‍ നിന്ന് പലിശ രഹിത വായ്പ അനുവദിക്കുക, ടൂറിസം ഫണ്ടില്‍ നിന്ന് ടൂറിസ്റ്റ് വാഹനഉടമകള്‍ക്കും സഹായം നല്‍കുക എന്നീ ആവശ്യങ്ങളാണ് ഇവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്. കൊള്ള പലിശക്കും മറ്റും കടമെടുത്താണ് പലരും സംരംഭം ആരംഭിച്ചത്. കുടുംബം പട്ടിണിയിലേക്ക് പോകാതിരിക്കാന്‍ സര്‍ക്കാരിന്റെ സഹായം അനിവാര്യമാണന്ന് ഇവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: