തിരുവനന്തപുരം : സംസ്ഥാനത്ത് 18ന്് മുകളില്‍ പ്രായമുള്ളവര്‍ക്ക് വാക്സിനേഷന് ആരംഭിക്കാത്തപ്പോള്‍ യുവജന കമ്മിഷന് ചെയര്‍പേഴ്സണ്‍ ചിന്താ ജെറോമിന് പിന്‍വാതിലൂടെ വാക്സിന് നല്‍കിയതായി ആരോപണം. വാക്സിന് ഡോസ് സ്വീകരിക്കുന്നതിന്റെ ചിത്രം ചിന്ത ജെറോം തന്നെ ഫേസ്ബുക്കിലൂടെ പങ്കുവെയ്ക്കുകയായിരുന്നു.
മറ്റ് സംസഥാനങ്ങളില്‍ ആരംഭിച്ചെ്ങ്കിലും കേരളത്തില്‍ 18നും 45നും ഇടയില്‍ പ്രായമുള്ളവരുടെ വാക്സിന് വിതരണം ഇതുവരെ ആരംഭിച്ചിട്ടില്ല. 45 വയസ്സിന് മുകളില്‍ ഉള്ളവര്‍ക്കുള്ള വാക്സിന് വിതരണമാണ് ഇപ്പോള്‍ നടക്കുന്നത്. അതിനിടെ ചിന്തയ്ക്ക് വാക്സിന് ലഭിച്ചത് പിന്വാതിലൂടെയാണെന്നാണ് ആരോപണം. യുവജന ക്ഷേമ കമ്മിഷന് ആരോഗ്യ പ്രവര്‍ത്തകയല്ല, പിന്നെ എങ്ങിനെ ലഭിച്ചുവെന്നതാണ് ആരോപണം.
സെക്കന്‍ഡ് ഡോസ് വാക്സിനായി സ്ലോട്ട് തെരഞ്ഞെടുക്കാന്‍ പോലും ആളുകള്‍ക്ക് നിലവില്‍ സാധിക്കുന്നില്ല. ചില സ്ഥലങ്ങളില്‍ വാക്സിനേഷന് ലഭ്യമല്ലെന്നാണ് കാണിക്കുന്നത്. ഈ സാഹചര്യത്തില്‍ ചിന്തയ്ക്കെങ്ങനെയാണ് വാക്സിന് ലഭിച്ചതെന്ന് കമന്റുകളില്‍ ചോദ്യം ഉയരുന്നുണ്ട്.ഇത് വിവാദമായതോടെ ചില കമന്റുകളും മുക്കിയിട്ടുണ്ട്.
അതേസമയം സംസ്ഥാനത്ത് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് പിന്‍വാതിലൂടെ വാക്സിന് നല്‍കുന്നതായും രൂക്ഷ വിമര്‍ശനങ്ങളാണ് ഉയരുന്നത്. വാക്സിനായി രജിസ്ട്രേഷന് പൂര്‍ത്തിയാക്കിയിട്ടും പലരും മടങ്ങിപ്പോകുന്നതായും വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അതിനിടയിലാണ് ഇത്തരത്തില്‍ താത്പ്പര്യമുള്ളവര്‍ക്കായി വാക്സിന് നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: