പെര്‍ത്ത്: ചൈനയുമായി യുദ്ധമെന്ന സൂചന ആസ്ത്രല്യ മുന്നോട്ട് വെയ്ക്കുമ്പോള്‍ ലോകമാകെ അമ്പരപ്പാണ്. കാരണം ചൈനയെ അപേക്ഷിച്ച് സൈനികമായി എത്രയോ ചെറിയ രാജ്യമാണ് ആസ്ത്രേല്യ.
ഈയിടെ യുദ്ധത്തില്‍ മരിച്ച ആസ്ത്രേല്യന്‍ പട്ടാളക്കാരെ ഓര്‍മ്മിക്കുന്ന ദിനമായ അന്‍സാക് ദിനത്തിലാണ് പുതുതായി നിയമിതനായ പ്രതിരോധമന്ത്രി പീറ്റര്‍ ഡട്ടണ്‍ തയ് വാനെച്ചൊല്ലി ചൈനയുമായി ഒരു യുദ്ധമുണ്ടായേക്കുമെന്ന സൂചന നല്‍കിയത്. ആസ്ത്രേല്യയിലെ പ്രതിരോധ വകുപ്പിന്റെ ഉന്നതോദ്യോഗസ്ഥനായ മൈക് പെസ്സുലോയും ചൈനയുമായുള്ള യുദ്ധത്തിന്റെ സൂചന നല്‍കിക്കൊണ്ട് ‘യുദ്ധത്തിന്റെ പെരുമ്പറ വീണ്ടും മുഴങ്ങുന്നു’ എന്ന് അഭിപ്രായപ്പെടുകയുണ്ടായി.
ആസ്ത്രേല്യന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ ഇയിടെ സൈനികശക്തി വര്‍ധിപ്പിക്കുന്നതിനായി 580 മില്ല്യണ്‍ ഡോളറാണ് പ്രഖ്യാപിച്ചത്. ഈയിടെ ആസ്ത്രേല്യയുടെ മേജര്‍ ജനറല്‍ ആദം ഫിന്‍ഡ്ലെ പ്രത്യേക സൈനികവിഭാഗത്തിലെ സൈനികരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതില്‍ ചൈനയുമായി ഒരു ഏറ്റുമുട്ടലിനുള്ള സാധ്യത അധികമാണെന്നാണ് അദ്ദേഹം സൂചിപ്പിച്ചിരുന്നതായും പറയുന്നു.
പക്ഷെ ആസ്ത്രേല്യ ചൈനയുമായി ഏറ്റുമുട്ടുക എന്നത് ശുദ്ധഅസംബന്ധമായ ആശയമെന്നാണ് പ്രതിരോധ വിദഗ്ധര്‍ പറയുന്നത്. അതിന് കാരണം ആസ്ത്രേല്യയുടെയും ചൈനയുടെയും സൈനിക ശക്തികള്‍ തമ്മില്‍ താരതമ്യമില്ല എന്നതാണ്. ആസ്ത്രേല്യ കഴിഞ്ഞ വര്‍ഷം സൈനിക ആവശ്യത്തിന് 27 ബില്ല്യണ്‍ ഡോളറാണ് ചെലവഴിച്ചത്. അതേ സമയം ചൈന ചെലവഴിച്ചത് ഇതിന്റെ പത്തിരട്ടി തുകയാണ്. ലോകത്തിലെ തന്നെ രണ്ടാമത്തെ വലിയ തുകയാണിത്. മാത്രമല്ല, ആസ്ത്രേല്യ ഒരു ആണവശക്തിയല്ലെങ്കില്, ചൈന ഒരു വന്‍ ആണവശക്തിയാണ്.
എന്തായാലും കഴിഞ്ഞ ഒരു വര്‍ഷമായി ആസ്ത്രേല്യയും ചൈനയും തമ്മിലുള്ള ബന്ധം വഷളായിക്കൊണ്ടിരിക്കുകയാണ്. കോവിഡ് 19 മഹാമാരിയുടെ ഉല്‍ഭവം എവിടെ നിന്ന് എന്ന് അന്വേഷിക്കണമെന്ന് പരസ്യമായി ആസ്ത്രേല്യ ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ആസ്ത്രേല്യ ലക്ഷ്യമാക്കുന്നത് ചൈനയെ തന്നെ. എന്നാല്‍ ഇതില്‍ രസിക്കാന്‍ ചൈന അതിന് ശേഷം ചൈനയിലേക്കുള്ള ആസ്ത്രേല്യയുടെ കയറ്റുമതിക്ക് -കല്‍ക്കരി, ഗോതമ്പ്, വീഞ്ഞ് എന്നിവ- വലിയ തടസ്സങ്ങള്‍ സൃഷ്ടിക്കുന്നതും മറ്റൊരു തലവേദനയാണ്.
ചൈന സിങ്ജിയാങ്ങിലും ഹോങ്കോങിലും നടത്തുന്ന മനുഷ്യാവകാശധ്വംസനത്തിനെതിരെ ആസ്ത്രേല്യ ശബ്ദമുയര്ത്തിക്കൊണ്ടിരിക്കുന്നുണ്ട്. തിരിച്ച് ചൈനയും ആസ്ത്രേല്യന്‍ സ്വദേശകിള്ക്കെതിരെ ആസ്ത്രേല്യന്‍ സര്‍ക്കാര്‍ മനുഷ്യാവകാശ ധ്വംസനം നടത്തുന്നതായി ആരോപിക്കുന്നുണ്ട്.
ഈയിടെ ചൈനയുടെ ബെല്‍റ്റ് ആന്റ് റോഡ് പദ്ധതിയില്‍ നിന്നും ആസ്ത്രേല്യ പിന്മാറിയിരുന്നു. 99 വര്‍ഷത്തേക്ക് ആസ്ത്രേല്യയുടെ ഒരു തുറമുഖം ചൈനയിലെ ഒരു കമ്പനിയ്ക്ക് വാടകയ്ക്ക് നല്‍കാനുള്ള കരാറും റദ്ദാക്കാനുള്ള നീക്കത്തിലാണ് ആസ്ത്രേല്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: