ന്യൂദല്‍ഹി: പരീക്ഷണാര്‍ഥമുള്ള 5 ജി ട്രയല്‍ തുടങ്ങി. ഹുവാവെ അടക്കമുള്ള ചൈനയുടെ മുഴുവന്‍ സ്ഥാപനങ്ങളെയും കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കി. ബിഎസ്എന്‍എല്‍, എയര്‍ടെല്‍, റിലയന്‍സ് ജിയോ, വൊഡഫോണ്‍ അടക്കം 13 കമ്പനികള്‍ക്കാണ് അനുമതി നല്‍കിയത്. സി ഡോട്ടും (ഡിപ്പാര്‍ട്ടുമെന്റ് ഓഫ് ടെലികമ്മ്യൂണിക്കേഷന്‍) ബിഎസ്എന്‍എല്ലും കൂടി ചേര്‍ന്നാണ് 5ജിക്ക് അപേക്ഷിച്ചത്. എറിക്സണ്, നോക്കിയ പോലുള്ളവയുമായാണ് മറ്റു കമ്പനികള്‍ കൂട്ടുചേര്‍ന്നിരിക്കുന്നത്.
പരീക്ഷണാര്‍ഥം 700 മെഗാഹെട്സ് ബാന്‍ഡുകളുടെ തരംഗങ്ങള്‍ കമ്പനികള്‍ക്ക് നല്‍കും. നഗരങ്ങളില്‍ നല്കുന്നതു പോലെ ഗ്രാമങ്ങളിലും ട്രയല്‍ നടത്തണം, നെറ്റ്വര്‍ക്കിന്റെ സുരക്ഷ ഉറപ്പാക്കണം തുടങ്ങിയ കടുത്ത നിബന്ധനകള്‍ക്ക് വിധേയമായാണ് അനുമതി. ട്രയലിനു മാത്രമാണ് അനുമതിയുള്ളതെന്നും ഇപ്പോള്‍ വാണിജ്യാവശ്യങ്ങള്‍ക്ക് ഇതുപയോഗിക്കരുതെന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ലംഘിച്ചാല്‍ കടുത്ത നടപടിയുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: