കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫും യുഡിഎഫുമായും ഉണ്ടായിരുന്ന ബാന്ധവം പരസ്യമായി ആവര്‍ത്തിച്ച് എസ്ഡിപിഐ. വോട്ട് മറിക്കല്‍ വിവാദത്തിലാണ് എസ്ഡിപിഐ പ്രസിഡന്റ് പി അബ്ദുള്‍ മജീദ് ഫൈസിയുടെ വിശദീകരണം . എസ്ഡിപിഐ നേമത്ത് എല്‍ഡിഎഫിനും മഞ്ചേശ്വരത്ത് യുഡിഎഫിനും വോട്ട് ചെയ്തുവെന്ന് പാര്‍ട്ടി പ്രസിഡന്റ് വ്യക്തമാക്കി.
കാര്യബോധമുള്ളവര്‍ക്കെല്ലാം ഇതിന്റെ കാരണം വ്യക്തമാകുമെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. എല്‍ഡിഎഫ് ബന്ധമെന്ന ആരോപണം ഇരുട്ടുകൊണ്ട് ഓട്ടയടയ്‌ക്കലാണ്. പരാജയങ്ങളെ ശരിയായ രീതിയില്‍ അഭിമുഖീകരിക്കുന്നതില്‍ യുഡിഎഫിന് വീഴ്ച പറ്റി. തെരഞ്ഞെടുപ്പ് ഫലം ശരിയായ രീതിയില്‍ വിശകലനം ചെയ്യുന്നതിന് പകരം മലര്‍ന്ന് കിടന്ന് തുപ്പാനാണ് നീക്കമെങ്കില്‍ ആ മാലിന്യങ്ങള്‍ യുഡിഎഫിനെ കൂടുതല്‍ മലീമസമാക്കുമെന്നും എസ്ഡിപിഐ പറയുന്നു.
നേമത്ത് ബിജെപി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരനെ പരാജയപ്പെടുത്താന്‍ പതിനായിരത്തോളം വോട്ടുകള്‍ ഇടത് സ്ഥാനാര്‍ഥി വി ശിവന്‍കുട്ടിക്ക് നല്‍കിയെന്ന് എസ്ഡിപിഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടല നേരത്തേ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: