തിരുവനന്തപുരം: അതിശക്തനെന്ന് അവകാശപ്പെട്ട് നേമത്ത് മത്സരത്തിനെത്തി ദയനീയ പരാജയം വാങ്ങിയ കെ മുരളീധരന്റേത് സമാനതകളില്ലാത്ത തോല്‍വികള്‍.
കേരളത്തില്‍ മന്ത്രി പദവി നിലനിര്‍ത്താന്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച് തോറ്റ ഏക നേതാവ് മുരളീധരനാണ്. നിയമസഭാംഗമാവുകയോ നിയമസഭയെ അഭിമുഖീകരിക്കുകയോ ചെയ്യാതെ മന്ത്രിയായ് മുരളി് ഉപതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ഏക മന്ത്രിയെന്ന പേരിനും ഉടമയാണ്.
2001 ല്‍ എ കെ ആന്റണി മുഖ്യമന്ത്രി ആയപ്പോള്‍ മുരളീധരന് കെപിസിസി പ്രസിഡണ്ട് ആയി. പാര്‍ട്ടിയിലെ തര്‍ക്കത്തെ തുടര്‍ന്ന് 2004 ല്‍ മുരളി വൈദ്യുതി വകുപ്പ് മന്ത്രിയായി അന്ന് നിയമസഭാംഗം അല്ലായിരുന്നു മുരളി.
ആറ് മാസത്തിനകം തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച് വിജയിക്കണമായിരുന്നു മുരളീധരന്. എവിടെ മത്സരിക്കുമെന്ന് ചോദ്യം വന്നു. അപ്പോള്‍ മുരളിക്ക് മത്സരിക്കാനായി ഉരുക്കുകോട്ടയായിരുന്ന വടക്കാഞ്ചേരിയിലെ സിറ്റിംഗ് എംഎല്‍എ വി ബാലറാം രാജിവച്ചു. ആറു മാസത്തിനകം ഉപതിരഞ്ഞെടുപ്പിനെ നേരിട്ട ് മന്ത്രി കെ മുരളീധരന് ദയനീയമായി തോറ്റു. ഉപതെരെഞ്ഞെടുപ്പില്‍ പരാജയപ്പെട്ട മന്ത്രി എന്ന പേരും സ്വന്തമാക്കി. മന്ത്രിസ്ഥാനം രാജിവെച്ചു.
കേരളത്തില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ തോല്‍ക്കുന്ന ഏക സിറ്റിംഗ് ലോകസഭ അംഗവും മുരളീധരനാണ്. ലോകസഭാ അംഗത്വം രാജിവെക്കാതെയാണ് നേമത്ത് ബിജെപിയെ തോല്പിക്കാന് മത്സരത്തിനിറങ്ങിയത്.
ലോകസഭയിലേക്കുള്ള മത്സരത്തില്‍ അച്ഛനൊപ്പം തോക്കുന്ന രാജ്യത്തെ ആദ്യത്തെ നേതാവും മുരളീധരനാണ്.1996ല്‍ ലോകസഭയില്‍ തൃശ്ശൂരില്‍ കെ. കരുണാകരനും കോഴിക്കോട് മകന് മുരളിയും ആയിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍. തൃശ്ശൂരിര്‍ വി വി രാഘവനോടും കോഴിക്കോട് എം പി വീരേന്ദ്രകുമാറിനോടും യഥാക്രമം പിതാവും പുത്രനും തോറ്റു.
അച്ഛനോടൊപ്പം മാത്രമല്ല സഹോദരിക്കൊപ്പം തോല്‍വിയുടെ രുചി ഒരേ സമയം രണ്ടുതവണയാണ് മുരളീധരന് അനുഭവിച്ചത്. വടക്കാഞ്ചേരി ഉപതെരഞ്ഞെടുപ്പില്‍ മുരളി തോറ്റപ്പോള്‍ ഒപ്പം നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മുകുന്ദപുരത്ത് പത്മജാ വേണുഗോപാലും തോറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: