തിരുവനന്തപുരം: 19ാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തില്‍ തിരുവിതാംകൂറിന്റെ തടവറ, ഇന്ന് പഴമകളുടെ ശേഷിപ്പുകള്‍ സൂക്ഷിക്കുന്ന ഇരിപ്പിടം. കോട്ടയ്ക്കകത്ത് വടക്കേ കോട്ടയ്ക്കരികില്‍ ഇപ്പോള്‍ സെന്‍ട്രല്‍ ആര്‍ക്കൈവ്സ് പ്രവര്‍ത്തിക്കുന്ന കെട്ടിടമാണ് ഈ ചരിത്രമുറങ്ങുന്ന മന്ദിരം.
‘ബന്തേ ഖാനാവു’ എന്ന വിളിപ്പേരിലാണ് തിരുവിതാംകൂറിലെ ഈ ആദ്യ തടവറ ചരിത്രരേഖകളില്‍ അടയാളപ്പെടുത്തിയിരിക്കുന്നത്. മോഷ്ടാക്കളും പിടിച്ചുപറിക്കാരും കൊലപാതകികളും പാര്‍ത്തിരുന്ന തുറങ്ക്. സാക്ഷാല്‍ കായംകുളം കൊച്ചുണ്ണിയെവരെ തടവിലിട്ടതും തൂക്കിലേറ്റിയതും ഇവിടയത്രെ. പോയ കാലത്തിന്റെ ഓര്‍മകള്‍ പേറുന്ന ഇവിടം ഇന്ന് പുരാവസ്തുക്കളുടെ, താളിയോല ഗ്രന്ഥങ്ങളുടെ, ശ്രീപദ്മനാഭ മതിലകം രേഖകളുടെ, ചുങ്കപ്പിരിവിന്റെ ഒക്കെ സൂക്ഷിപ്പ് കേന്ദ്രമാണ്…. മ്യൂസിയമാണ്…!
ഇവിടുത്തെ സ്ഥലപരിമിതി കാരണം 1873 ലാണ് പൂജപ്പുരയില്‍ അഡീഷണല്‍ ജയില്‍ സ്ഥാപിക്കുന്നത്. അതു പിന്നീടു സബ് ജയിലും ജില്ലാ ജയിലും പിന്നീട് സെന്‍ട്രല്‍ ജയിലായും മാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: