കൊച്ചി: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മൃഗസംരക്ഷണ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളിലും ചില താല്കാലിക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. അത്യാവശ്യ സാഹചര്യങ്ങളില്‍ മാത്രമേ മൃഗാശുപത്രിയില്‍ നേരിട്ടെത്തി സേവനം തേടേണ്ടതുള്ളു. കണ്ടയ്ന്മെന്റ് സോണിലുള്ളവര്‍ മൃഗാശുപത്രി സന്ദര്‍ശനം ഒഴിവാക്കണം.
മൃഗാശുപത്രി സന്ദര്‍ശിക്കുന്നവര്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. ഫ്രണ്ട് ഓഫീസിലെ ജീവനക്കാര്‍ നല്കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. കര്‍ഷകന്റെ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ ഫ്രണ്ട് ഓഫീസില്‍ അറിയിക്കണം. ആശുപത്രിയില്‍ കൊണ്ടു വരുന്ന മൃഗങ്ങള്‍ക്കൊപ്പം ഒരാള്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. ആശുപത്രിക്കുള്ളിലോ പരിസരത്തോ ആളുകള്‍ കൂട്ടം കൂടരുത്.
മൃഗാശുപത്രിയില്‍ നിന്ന് വീട്ടിലെത്തി ചികിത്സ ലഭ്യമാക്കേണ്ട അടിയന്തര സാഹചര്യത്തില്‍ മൃഗാശുപത്രി ജീവനക്കാരെ ഫോണില്‍ ബന്ധപ്പെട്ട ശേഷം അവരുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുക. മൃഗങ്ങള്‍ക്കുള്ള വാക്സിനേഷന്, കന്നുകാലികളിലെ ഗര്‍ഭധാരണത്തിനുള്ള കുത്തിവയ്പ്പ്, ഗര്‍ഭ പരിശോധന എന്നീ സേവനങ്ങള്‍ തേടുന്നത് കര്‍ഷകര്‍ അവരുടെ സുരക്ഷയെ മുന്‍നിര്‍ത്തി ഈ കാലയളവില്‍ പരമാവധി ഒഴിവാക്കണം.
മൃഗചികിത്സാ സംബന്ധമായ സംശയങ്ങള്‍ക്ക് ടെലി വെറ്ററിനറി മെഡിസിന് സംവിധാനം ഒരുക്കിയിട്ടുണ്ട്. പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 8 മണി മുതല്‍ വൈകിട്ട് 5 മണി വരെയും അവധി ദിവസങ്ങളില്‍ രാവിലെ 9 മണി മുതല്‍ 1 മണി വരെയും പ്രവര്‍ത്തിക്കും. 04842351264 എന്ന നമ്പറില്‍ വിളിച്ചാല്‍ മതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: