ന്യൂദല്‍ഹി: ഇന്ത്യയുടെ ലോക ചാമ്പ്യന്‍ പി.വി. സിന്ധുവിനെയും കാനഡയുടെ ലോക പതിനൊന്നാം നമ്പര്‍ മിച്ച്ലേ ലീയേയും ഇന്റര്‍ നാഷണല്‍ ഒളിമ്പിക് കമ്മിറ്റയുടെ ‘ സ്്പോര്ട്്സില് വിശ്വസിക്കു’ പ്രചാരണപരിപാടിയുടെ അമ്പസഡര്മാരായി നിയമിച്ചതായി ലോക ബാഡ്മിന്റണ്‍ ഫെഡറേഷന് അറിയിച്ചു. കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഇവര്‍ ലോക ബാഡ്മിന്റണ്‍ ഫെഡറേഷന്റെ ‘ഞാന്‍ ബാഡ്മിന്റണ്‍’ പ്രചാരണ പരിപാടിയുടെ അമ്പസഡര്മാരായി പ്രവര്‍ത്തിച്ചുവരികയാണ്.
ഐഒസിയുടെ അമ്പാസഡറായി തെരഞ്ഞെടുക്കപ്പെട്ടത്് വലിയ ബഹുമതിയായി കണക്കാക്കുന്നുയെന്ന്് സിന്ധു പ്രസ്താവനയില്‍ പറഞ്ഞു. സിന്ധുവിനെ ഐഒസി അമ്പസഡറാക്കിയതില് സന്തോഷമുണ്ടെന്ന് ഇന്ത്യന്‍ ബാഡ്മിന്റണ്‍ അസോസിയേഷന് ഭാരവാഹികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: