തിരുവനന്തപുരം: വര്‍ഗ്ഗീയ ശക്തികളെ കൂട്ടുപിടിച്ച് തുടര്‍ഭരണം ഉറപ്പാക്കിയ മുഖ്യമന്ത്രി പിണറായി വിജയന് തടിതപ്പാനായി വീണ്ടും വോട്ടു കച്ചവട സിദ്ധാന്തം എടുത്തിടുന്നു. കുണ്ടറയില്‍ മേഴ്സികുട്ടിയമ്മയും പാലായില്‍ ജോസ് കെ മാണിയും തോറ്റത് ബിജെപി വോട്ടുകള്‍ വിലക്കെടുത്തതിനാലാണ് എന്നാണ് മുഖ്യമന്ത്രിയുടെ വാദം. കഴിഞ്ഞ തവണത്തേതിനേക്കാള്‍ ബിജെപിക്ക് വോട്ടു കുറഞ്ഞതാണ് കാരണം പറഞ്ഞത്. ഒരു പാര്‍ട്ടിക്ക് മുന്‍ തവണ കിട്ടിയ വോട്ടില്‍ കുറവുണ്ടായത് കച്ചവടമാണെങ്കില്‍ ആലപ്പുഴയിലെ സിപിഎം വോട്ടും വിറ്റതാണോ എന്ന ചോദ്യമാണ് ഉയരുന്നത്.
2016 ല്‍ ആലപ്പുഴയില്‍ ഡോ. തോമസ് ഐസക്ക് 83,211 വോട്ടാണ് നേടിയത്. കോണ്‍ഗ്രസിന് 52,179 ഉം ബിജെപിക്ക് 18,214 ഉം വോട്ടുകളാണ് കിട്ടിയിരുന്നത്. ഇത്തവണ സിപിഎമ്മിന്റെ ചിത്തരഞ്ജന് ജയിച്ചെങ്കിലും കിട്ടിയത് 73,412 വോട്ടാണ്. കോണ്‍ഗ്രസിന്റെ കെ എസ് മനോജിന് 61,768 വോട്ടുകളും. ബിജെപിയുടെ സന്ദീപ് വാചസ്പതിക്ക് 21,650 വോട്ടും കിട്ടി.
സിപിഎമ്മിന് 9799 വോട്ടു കുറഞ്ഞപ്പോള്‍ കോണ്‍ഗ്രസിന് 9589 വോട്ടും ബിജെപിക്ക് 3436 വോട്ടും കൂടി. വോട്ടു കുറഞ്ഞത് വില്പന എങ്കില്‍ ഇവിടെ കോണ്‍ഗ്രസിനു മാത്രമല്ല ബിജെപിക്കും വോട്ടും വിറ്റതല്ലേ എന്ന ചോദ്യമാണ് സാമൂഹ്യ മാധ്യമങ്ങള്‍ ഉയര്‍ത്തുന്നത്.
സിപിഎമ്മിന്റെ ഭൂരിപക്ഷം മുപ്പതിനായിരത്തില്‍ (31,032)നിന്ന് പതിനായിരത്തിലേക്കും(11,644) കുറഞ്ഞു.
സന്ദീപ് വാചസ്പതി പുന്നപ്ര രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയത് സിപിഎം വോട്ടു കിട്ടാനായിരുന്നോ തുടങ്ങിയ സംയയങ്ങളാണ് ട്രോളായി വരുന്നത്. മധ്യതിരുവിതാംകൂറില്‍ ബിജെപിക്ക് കഴിഞ്ഞ തവണത്തേതിനേക്കാള്‍ വോട്ടു കൂടിയ രണ്ടു മണ്ഡലങ്ങളില്‍ ഒന്നാണ് ആലപ്പുഴ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മത്സരിച്ച ഹരിപ്പാടാണ് രണ്ടാമത്തെ മണ്ഡലം. മഞ്ചേശ്വരത്തും പാലക്കാടും സിപിഎം വോട്ടുകള്‍ കുറഞ്ഞത് വിറ്റത് ആര്‍ക്ക് എന്ന ചോദ്യത്തിന് ഉത്തരം നല്കാന് മുഖ്യമന്ത്രി തയ്യാറായതുമില്ല
പ്രതികരിക്കാൻ ഇവിടെ എഴുതുക: