ചെന്നൈ : തമിഴ്നാട്ടില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്പരാജയപ്പെട്ടെന്ന് ആരോപിച്ച് പോലീസ് ഇന്‍സ്പെക്ടര്‍ക്ക് സസ്പെന്ഷന്. ഡിഎംകെയുടെ വിജയാഹ്ലാദ പ്രകടനം തടയാന്‍ നടപടികള്‍ സ്വീകരിച്ചില്ലെന്നാരോപിച്ച് തയ്നാംപേട്ട് പോലീസ് ഇന്‍സ്പെക്ടര്‍ക്കെതിരെയാണ് നടപടി.
ചെന്നൈയിലെ ഡിഎംകെ ആസ്ഥാനത്ത് കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് പാര്‍ട്ടി ആഹ്ലാദ പ്രകടനം നടത്തിയെന്നതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. പോള്‍ പാനലിന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ തമിഴ്നാട് ചീഫ് സെക്രട്ടറിയാണ് സസ്പെന്‍ഡ് ചെയ്തത്.
കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ ഇത്തരം ആഘോഷങ്ങള്‍ ഒഴിവാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് നേരത്തെ കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇത് പാലിക്കപ്പെടുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്നതിനായി ചീഫ് സെക്രട്ടറിമാരെ നിയോഗിക്കുകയും ചെയ്്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: