ചെന്നൈ: തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശങ്ങൾ മറികടന്ന് തമിഴ്നാട്ടില്‍ ഡിഎംകെ പ്രവര്‍ത്തകരുടെ തിരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനം. വിജയാഹ്ലാദ പ്രകടനം തടയുന്നതില്‍ പരാജയപ്പെട്ട പോലീസ് ഇന്‍സ്പെക്ടറെ തമിഴ്നാട് ചീഫ് സെക്രട്ടറി സസ്പെന്റ് ചെയ്തു.
തയ്നാംപേട്ട് പൊലീസ് ഇന്‍സ്പെക്ടര്‍ മുരളിക്കെതിരെ നടപടിയെടുത്തത്. കൊവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ ഇത്തരം ആഘോഷങ്ങള്‍ ഒഴിവാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നേരത്തെ കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇത് അവഗണിച്ച് ചെന്നൈയിലെ ഡിഎംകെ ആസ്ഥാനത്ത് ആഹ്ലാദ പ്രകടനം നടത്തുകയായിരുന്നു.
പോള്‍ പാനലിന്റെ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സസ്പെൻഷൻ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: