ന്യൂദല്‍ഹി: ഫിലിപ്പൈന്‍സ് എംബിസിയിലേക്ക് ഓക്സിജന്‍ വേണമെന്ന് ആവശ്യപ്പെട്ട് വന്ന വ്യാജസന്ദേശം കിട്ടിയ ഉടന്‍ മോദി സര്‍ക്കാരിനെതിരെ അവസരം മുതലാക്കാന്‍ തുനിഞ്ഞിറങ്ങിയ കോണ്‍ഗ്രസിന് പക്ഷെ കൈപൊള്ളി.
ദല്‍ഹിയിലെ ഫിലിപ്പൈന്‍സ് എംബസിയിലേക്കാണ് മനിലയില്‍ നിന്ന് ഒരു വ്യാജ ഫോണ്‍ സന്ദേശം എത്തിയതോടെയാണ് പ്രശ്നം ആരംഭിച്ചത്. ഫിലിപ്പൈന്‍സിന് അടിയന്തരമായി ഓക്സിജന്‍ വേണമെന്നതായിരുന്നു ഈ ഫോണ്‍ സന്ദേശം. ഉടനെ ദല്‍ഹിയിലെ ഫിലിപ്പൈന്‍സ് എംബസി ഈ ആവശ്യം ട്വീറ്റ് ചെയ്തു. അധികം വൈകാതെ ദല്‍ഹിയിലെ ന്യൂസിലാന്റ് ഹൈമ്മീഷന് ഓഫീസും ഫിലിപ്പൈന്‍സ് എംബസിക്ക് ഓക്സിജന്‍ സിലിണ്ടര്‍ വേണമെന്ന ആവശ്യം സ്വമേധയാ ട്വീറ്റ് ചെയ്തു. ഇത് കണ്ട യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ദേശീയ പ്രസിഡന്റ് ശ്രീനവാസിന്റെ നേതൃത്വത്തില്‍ ഈ അവസരം മുതലാക്കി ഫിലിപ്പൈന്‍സ് എംബസിയില്‍ ഓക്സിജന്‍ സിലണ്ടറുകള്‍ എത്തിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ അമളി മനസ്സിലായ ഫിലിപ്പൈന്‍സ് എംബസി ട്വിറ്റര്‍ വഴി വേഗത്തില്‍ ഇക്കാര്യം തിരുത്തി. ഓക്സിജന്‍ സിലിണ്ടറുകള്‍ വേണമെന്ന ആവശ്യം വ്യാജമാണെന്നായിരുന്നു ഫിലിപ്പൈന്‍സ് എംബസിയുടെ ട്വീറ്റ്.
പക്ഷെ ശ്രീനിവാസ് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസിന്റെ യുവനേതാക്കള്‍ അപ്പോഴേക്കും ഫിലിപ്പൈന്‍സ് എംബസിക്ക് ഓക്സിജന്‍ വിതരണം ചെയ്യാന്‍ മുന്നിട്ടിറങ്ങിയിരുന്നു. ഈ വാര്‍ത്തയറിഞ്ഞ കോണ്‍ഗ്രസ് നേതാക്കളായ ശശി തരൂരും ജയറാം രമേഷും അപ്പോഴേക്കും മോദി സര്‍ക്കാരിനെ ട്വിറ്ററിലൂടെ ഓക്സിജന്‍ ക്ഷാമത്തിന്റെ പേരില്‍ കടന്നാക്രമിച്ചു. ഫിലിപ്പൈന്‍സ് എംബസിയ്ക്ക് ഓക്സിജന്‍ നല്കാന് തുനിഞ്ഞിറങ്ങിയ യൂത്ത് കോണ്‍ഗ്രസുകാരെ തരൂരും ജയറാം രമേഷും ട്വീറ്റില്‍ അഭിനന്ദിച്ചു. ഒരു വിദേശ എംബസിയുടെ ഓക്സിജന്‍ വേണമെന്ന അടിയന്തര ആവശ്യം കേള്‍ക്കാന്‍ ഇന്ത്യയില്‍ യൂത്ത് കോണ്‍ഗ്രസേ ഉണ്ടായുള്ളൂ എന്നും ഇന്ത്യയുടെ വിദേശ കാര്യമന്ത്രാലയം ഉറങ്ങുകയായിരുന്നോ എന്നുമാണ് ജയറാം രമേഷ് ഉയര്‍ത്തിയ ചോദ്യം.
ന്യൂസിലാന്റ് ഹൈകമ്മീഷന് യൂത്ത് കോണ്‍ഗ്രസിനോട് ഫിലിപ്പൈന്‍സ് എംബസിയ്ക്ക് വേണ്ടി ഓക്സിജന്‍ ചോദിച്ചത് ഈ പിടിപ്പുകെട്ട സര്‍ക്കാരിന് അതിന് കഴിയാത്തതുകൊണ്ടാണെന്നായിരുന്നു ശശി തരൂരിന്റെ ട്വീറ്റ്. യൂത്ത് കോണ്‍ഗ്രസ് നേതാവ് ശ്രീനിവാസ് ഓക്സിജന്‍ എത്തിക്കുമെന്ന് അറിയാമെന്നും തരൂര്‍ പറഞ്ഞു.
എന്നാല്‍ പിന്നീടാണ് കോണ്‍ഗ്രസിന്റെ അമളി വെളിച്ചത്തായത്. ഫിലിപ്പൈന്‍സ് എംബസിയ്ക്ക് ഓക്സിജന്‍ വേണമെന്നത് വ്യാജസന്ദേശമായിരുന്നുവെന്ന് വിദേശകാര്യമന്ത്രി ഡോ.എസ്.ജയശങ്കര്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി. “ഫിലിപ്പൈന്‍സില്‍ കോവിഡ് ഇല്ലാത്തതിനാല്‍ അവിടെ ഓക്സിജന്‍ വേണമെന്ന ഈ സന്ദേശം വ്യാജമാണ്. കോണ്‍ഗ്രസ് വിലകുറഞ്ഞ പബ്ലിസിറ്റിക്ക് വേണ്ടി ശ്രമിച്ചതാണ്. ആളുകള്‍ ഓക്സിജന്‍ വേണ്ടി കാത്തിരിക്കുമ്പോള്‍ സിലിണ്ടറുകള്‍ ഇങ്ങിനെ പാഴാക്കുന്നത് ശരിയല്ല,” ജയശങ്കര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: