കോട്ടയം: അഡ്വ. എസ്. ജയസൂര്യനെ കര്‍ഷകമോര്‍ച്ച അഖിലേന്ത്യാ വൈസ് പ്രസിഡന്റായി പ്രഖ്യാപിച്ചു. നിലവില്‍ കര്‍ഷകമോര്‍ച്ച സംസ്ഥാന പ്രസിഡന്റാണ്. ബിജെപി സംസ്ഥാന വക്താവായും പ്രവര്‍ത്തിച്ചിട്ടുണ്ട്. വിന്‍വേള്‍ഡ് ഫൗണ്ടേഷന്‍ ചെയര്‍മാനും വ്യാസ് സിവില്‍ സര്‍വ്വീസ് അക്കാദമി മാനേജിംഗ് ഡയറക്ടറുമാണ്. റബ്ബര്‍ ബോര്‍ഡ് മുന്‍ വൈസ് ചെയര്‍മാനുമാണ്.
പ്രാണ്‍ കുമാര്‍ ദാസ്, ബന്‍സിലാല്‍ ഗുജ്ജാര്‍, എസ്. സുരേഷ് റെഡ്ഡി, ജഗന്നാഥ് താക്കൂര്‍, സരബ്ജീത്ത് കൗര്‍ ബാത്ത്, മുകേഷ് മാന്‍ എന്നിവരാണ് മറ്റ് വൈസ് പ്രസിഡന്റുമാര്‍. ഡോ. ശംഭു കുമാര്‍, ഡോ. അനില്‍ സുഖ്ദേവ് റാവു ബോണ്ടേ, ബാബുഭായ് ജെബാനിയ എന്നിവര്‍ ദേശീയ ജനറല്‍ സെക്രട്ടറിമാരും പിങ്കി ശിവരാജ് ഷാ, ബജ്റംഗി യാദവ്, അവതാര്‍ സിംഗ് മാണ്ട്്, ശൈലാറാം ശരണ്‍, രാംനരേഷ് തിവാരി, ജിബോണ്‍ സിംഗ്, വിജയ് ചന്ദ്ര ഖല്‍ഖോ എന്നിവര്‍ സെക്രട്ടറിമാരും രാംപാല്‍ യാദവ് ട്രഷററുമാണ്. മറ്റ് ഭാരവാഹികള്‍: ചന്ദ്രശേഖര്‍ ദുബെ(ഓഫീസ് സെക്രട്ടറി), ഡോ. രാജേന്ദ്ര ഭരദ്വാജ്(സോഷ്യല്‍ മീഡിയ പ്രഭാരി), മനോജ് യാദവ്(മീഡിയ ഇന്‍ ചാര്‍ജ്). കര്‍ഷക മോര്‍ച്ച ദേശീയ അദ്ധ്യക്ഷന്‍ രാജ്കുമാര്‍ ചാഹര്‍ ആണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്
പ്രതികരിക്കാൻ ഇവിടെ എഴുതുക