തിരുവനന്തപുരം: ഇക്കഴിഞ്ഞ ജനവരിയില്‍ ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ച കേരളത്തെ സ്വര്‍ഗ്ഗമാക്കുന്ന ബജറ്റിലെ പ്രധാനപ്രഖ്യാപനങ്ങളിലൊന്ന് കര്‍ഷകരുടെ ജീവിതം സ്വര്‍ഗ്ഗമാക്കുന്ന താങ്ങുവിലകളായിരുന്നു.
റബ്ബറിന്റെ താങ്ങുവില 170 രൂപയായി ഉയര്‍ത്തുന്നുവെന്നാണ് തോമസ് ഐസക് പ്രഖ്യാപിച്ചത്. നെല്ലിന്റെ സംഭരണവില 28 രൂപയായി ഉയര്‍ത്തിയതായും നാളികേരത്തിന്റെ സംഭരണവില 27 രൂപയില്‍ നിന്ന് 32 രൂപയായി ഉയര്‍ത്തിയതായും ധനമന്ത്രി പ്രഖ്യാപിച്ചു.
എന്നാല്‍ ഇപ്പോള്‍ നെല്‍കര്‍ഷകര്‍ വലയുകയാണെന്ന വിവരം ധനമന്ത്രിയ്ക്കറിയാമോ? ഉല്പാദനച്ചെലവിന് ആനുപാതികമായി മികച്ച താങ്ങുവിലയില്ലാതെ, സംഭരിച്ച നെല്ലിന് കൃത്യസമയത്ത് പണം വിതരണം ചെയ്യാതെ കേരളത്തിലെ നെല്‍കൃഷിക്കാരെ വലയ്ക്കുകയാണ് കേരളസര്‍ക്കാര്‍.
മോദിയുടെ കാര്‍ഷികബില്ലിനെ വിമര്‍ശിച്ചുകൊണ്ടാണ് ഇക്കഴിഞ്ഞ കേരളബജറ്റില്‍ ധനമന്ത്രി തോമസ് ഐസക്ക് നെല്ലിന്റെ താങ്ങുവില 27.48 രൂപയില്‍ നിന്നും 28 രൂപയാക്കി ഉയര്‍ത്തിയത്. എന്നാല്‍ ഇക്കുറി രണ്ടാം വിളയ്ക്കും വര്‍ധിപ്പിച്ച തുക നല്‍കിയിട്ടില്ല. പകരം 27.48 രൂപയ്ക്ക് തന്നെയാണ് ഈ മാസങ്ങളില്‍ സംഭരണം നടന്നത്. ഇതില്‍ 18.68 രൂപ കേന്ദ്രം താങ്ങുവിലയായി നല്‍കുന്നതാണ്. ബാക്കി വരുന്ന 8.80 രൂപ മാത്രമാണ് സംസ്ഥാനത്തിന്റെ സഹായവില. ബജറ്റ് പ്രകാരം കര്ഷകന് പുതുക്കിയ 28 രൂപ വീതമാണ് ലഭിക്കേണ്ടത്. എന്നാല്‍ ഇത് വരെ ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കാന്‍ പോലും സംസ്ഥാനസര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.
നെല്‍കര്‍ഷകര്‍ക്കിടയില്‍ ഇതിനെതിരെ വ്യാപകമായ വിമര്‍ശനം ഉയരുകയാണ്. ഇനി താങ്ങുവില ലഭിക്കുന്നില്ല എന്നതോ പോട്ടെ. നെല്ല് സംഭരിച്ച വകയില്‍ കര്‍ഷകര്‍ക്ക് കൊടുക്കാനുള്ള തുകയും സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ നല്‍കിയിട്ടില്ല.
ബജറ്റ് അവതരിപ്പിക്കുന്ന വേളയില്‍ മോദി സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമഭേദഗതികള്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണ് ബജറ്റ് പ്രസംഗത്തില്‍ തോമസ് ഐസക് ഉന്നയിച്ചത്. കര്‍ഷകരുടെ വരുമാനം ഇല്ലാതാക്കുന്ന കരിനിയമങ്ങളാണ പുതിയ കാര്‍ഷികനിയമങ്ങളെന്നും തോമസ് ഐസക് പറഞ്ഞു. കര്‍ഷകര്‍ നടത്തുന്ന ദില്ലി ചലോ സമരം ഐതിഹാസിക മുന്നേറ്റമാണെന്നായിരുന്നു തോമസ് ഐസക്കിന്റെ മറ്റൊരു വാചകം.
എന്തായാലും ബജറ്റ് പ്രസംഗങ്ങള്‍ ഗീര്‍വാണമടിക്കാനുള്ള സന്ദര്ഭങ്ങളാക്കുന്ന ധനമന്ത്രിയോട് കര്‍ഷകര്‍ ചോദിക്കുന്നത് ഇത്രമാത്രം- എന്നാണ് താങ്കള്‍ നല്‍കുമെന്ന് പ്രഖ്യാപിച്ച 28 രൂപയ്ക്ക് നെല്ല് കര്‍ഷകരില്‍ നിന്നും സംഭരിച്ചു തുടങ്ങുക?
ഇനി ഒരു കാര്യം പറയാം. കര്‍ഷകര്‍ക്ക് അവരുടെ ഉല്പന്നങ്ങള്ക്ക് മികച്ച വില നല്‍കുന്നതിന് ഇടനിലക്കാരെ ഒഴിവാക്കാന്‍ ഉദ്ദേശിച്ച് നടപ്പാക്കിയ മോദിയുടെ കാര്‍ഷികബില്ലിനെതിരെ സമരം ചെയ്യാന്‍ മുമ്പിലായിരുന്നല്ലോ കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും. സിപിഎം എംപി കെ.കെ. രാഗേഷ് ട്രാക്ടര്‍ ഒാടിച്ചാണ് അവിടെ സമരം നടത്തിയത്. വാസ്തവത്തില്‍ എന്ത് കര്‍ഷകസ്നേഹമാണ് കമ്മ്യൂണിസ്റ്റുകാരുടേത്? എന്തിനും ഏതിനും മോദിയെ എതിര്‍ക്കുക എന്നതാണ് ഇവരുടെ അജണ്ട.
താങ്ങുവില നല്കി കാര്‍ഷിക വിളകള്‍ സംഭരിച്ചാല്‍ കര്‍ഷകര്‍ക്ക് അവരുടെ അക്കൗണ്ടിലേക്ക് നേരിട്ട് പണം നല്കുന്ന മോദിയുടെ പദ്ധതി എത്ര കാര്യക്ഷമമായാണ് അമരീന്ദര്‍സിംഗ് പഞ്ചാബിലും മനോഹര്‍ ലാല്‍ ഖട്ടാര്‍ ഹരിയാനയിലും നടപ്പാക്കിയത്. സംഭരിച്ച വിളയുടെ തുക നേരിട്ട് കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് എന്ന കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന തീരുമാനം അക്ഷരാര്‍ത്ഥത്തിലാണ് നടപ്പാക്കിയത്. ഇതിന്റെ ഭാഗമായി ഗോതമ്പ് കര്‍ഷകര്‍ക്ക് കഴിഞ്ഞ ദിവസം 9,000 കോടി രൂപയോളമാണ് ഇരുസംസ്ഥാനങ്ങളിലെയും ഗോതമ്പ് കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടില്‍ എത്തിയത്. ഈ സാഹചര്യമുള്ളപ്പോഴാണ് കേരളത്തിലെ നെല്കൃഷിക്കാര് ഇടനിലക്കാരുടെ പിഴിയലിനും സംസ്ഥാനസര്‍ക്കാരിന്റെ പൊള്ളയായ ബജറ്റ് വാഗ്ദാനങ്ങളിലും കുടുങ്ങി അനിശ്ചിതത്വത്തിലാകുന്നത്.
നെല്ലിന്റെ കാര്യം വിടൂ…ഇതുപോലെ എത്രയെത്ത നടക്കാത്ത മോഹനവാഗ്ദാനങ്ങളാണ് കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളിലെ തോമസ് ഐസക്കിന്റെ ബജറ്റിലൂടെ മലയാളികളായ നമ്മള് കേട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: