കൊച്ചി: കൊവിഡ് പ്രതിരോധത്തിന് കൊച്ചിക്ക് കൈത്താങ്ങാകുകയാണ് ഭിന്നശേഷിക്കാര്‍. ക്വാറന്റൈറിലുളളവര്ക്കും കൊവിഡ് ബാധിതരുമായവര്‍ക്കും കൊച്ചി കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ നടക്കുന്ന ഭക്ഷണവിതരണത്തിന് ഭിന്നശേഷിക്കാര്‍ കൈത്താങ്ങായി. ഭിന്നശേഷിക്കാരുടെ കൂട്ടായ്മയായ തണലും ഓള് കേരള വീല്‍ചെയര്‍ റൈറ്റ്സ് ഫെഡറേഷനുമാണ് ഇതിനായി സഹകരിച്ചത്. എറണാകുളം ടിഡിഎം ഹാളില്‍ മേയര്‍ അഡ്വ. എം. അനില്‍കുമാറിന് ഭിന്നശേഷിക്കാര്‍ ഭക്ഷ്യധാന്യങ്ങള്‍ കൈമാറി.
കൊവിഡിന്റെ രണ്ടാം വ്യാപനത്തിലും സമൂഹത്തിന്റെ ഒപ്പം അതിജീവനത്തിന്റെ പാതയില്‍ തങ്ങള്‍ ഉണ്ടാകുമെന്നും ഓള് കേരള വീല്‍ചെയര്‍ റൈറ്റ്സ് ഫെഡറേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി രാജീവ് പള്ളുരുത്തി പറഞ്ഞു. കൊച്ചിന് കോര്പ്പറേഷന് വിദ്യാഭ്യാസ കായിക സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് വി.എ. ശ്രീജിത്ത്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ഷീബലാല്‍, കൗണ്‍സിലര്‍ ഷീബ ഡുറോം, കരയോഗം സെക്രട്ടറി രാമചന്ദ്രന് (വേണു), തണല്‍ പാരാപ്ലീജിക് കെയര്‍ ജില്ലാ കമ്മിറ്റി മെമ്പര്‍ സി.സി. സന്തോഷ്, എകെഡബ്യുആര്എഫ് ജില്ലാ ഉപേദശക സമിതി അംഗങ്ങള്‍ മണി ശര്‍മ്മ, ദിപാമണി, തണല്‍ പാലിയേറ്റീവ് എറണാകുളം യൂണിറ്റ് കോഡിനേറ്റര്‍ ബഷീര്‍ കലീല്, ജയചന്ദ്രന് സി ഐ സി സി, സി.ജി. രാജഗോപാല്‍, നഗരസഭ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: