കൊച്ചി: ജില്ലയിലെ വിവിധ ആശുപത്രികളില്‍ കിടത്തി ചികിത്സയ്ക്കായി 6411 നോര്‍മല്‍ കിടക്കള്‍ സജ്ജമാണ്. ഇതില്‍ 1184 എണ്ണം കൊവിഡ് പോസിറ്റീവായ രോഗികള്‍ക്കായി മാറ്റി വച്ചിരിക്കുന്നു. ഇതില്‍ 150 ആളുകള്‍ ആരോഗ്യ സുരക്ഷാ ഇന്‍ഷൂറന്‍സ് സൗകര്യത്തോടു കൂടി കോവിഡ് രോഗികള്‍ ചികിത്സയില്‍ തുടരുന്നു.
1710 ആളുകള്‍ ഇന്‍ഷുറന്‍സ് ഇല്ലാതെയും ചികിത്സയിലുണ്ട്. 2735 കിടക്കകളില്‍ കൊവിഡ് ബാധിതരല്ലാത്ത ആളുകളും ചികിത്സയിലുണ്ട്. ഇതു കൂടാതെ 3471 ഓക്സിജന്‍ കിടക്കകളും ജില്ലയിലുണ്ട്. ഇതില്‍ 873 എണ്ണം കൊവിഡ് ബാധിതര്‍ക്കായി നീക്കിവച്ചിരിക്കുന്നു.
322 ഇന്‍വാസീവ് വെന്റിലേറ്ററും 160 നോണ്‍ ഇന്‍വസീവ് വെന്റിലേറ്റര്‍ സൗകര്യങ്ങളും ജില്ലയിലുണ്ട്. ഇതില്‍ 56 എണ്ണവും കൊവിഡ് രോഗികള്‍ക്കായുള്ളതാണ്. 36 എണ്ണത്തില്‍ നിലവില്‍ രോഗികള്‍ ചികിത്സയില്‍ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: