ന്യൂദല്‍ഹി: 2021-22 വര്‍ഷത്തെ സംസ്ഥാന ദുരന്തപ്രതികരണ ഫണ്ടിലേക്കുള്ള(എസ്ഡിആര്‍എഫ്) കേന്ദ്ര വിഹിതത്തിന്റെ ആദ്യ ഗഡുവായി 8,873.6 കോടി രൂപ സംസ്ഥാനങ്ങള്‍ക്ക് നല്‍കി കേന്ദ്രസര്‍ക്കാര്‍. ആശുപത്രികള്‍ സജ്ജീകരിക്കാനും ഓക്‌സിജന്‍ ഉത്പാദനത്തിനും ഉള്‍പ്പെടെയുള്ള കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ പണമുപയോഗിക്കാനാകും. കേന്ദ്രധനമന്ത്രാലയത്തിന് കീഴിലുള്ള എക്‌സിപന്‍ഡീച്ചര്‍ വിഭാഗം തങ്ങളുടെ ശുപാര്‍ശപ്രകാരം നേരത്തേ പണം നല്‍കിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
8,873.6 കോടി രൂപ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയെന്ന് ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. ധനകാര്യ കമ്മിഷന്റെ ശുപാര്‍ശയനുസരിച്ച് സാധാരണ ജൂണിലാണ് എസ്ഡിആർഎഫിന്റെ ആദ്യ ഗഡു നല്‍കുക. നടപടിക്രമങ്ങളില്‍ ഇളവ് നല്‍കി എസ്ഡിആര്‍എഫ് വിതരണം നേരത്തേയാക്കുകയ മാത്രമല്ല, കഴിഞ്ഞ വര്‍ഷം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ പണത്തിന്റെ വിനിയോഗ സര്‍ട്ടിഫിക്കറ്റിന് കാത്തുനില്‍ക്കാതെയാണ് തുക നല്‍കിയത്.
ഇപ്പോള്‍ വിതരണം ചെയ്ത തുകയുടെ(ഉദാഹരണമായി 4,436.8 കോടി രൂപ) പകുതി സംസ്ഥാനങ്ങള്‍ക്ക് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: