തിരുവനന്തപുരം. ഏറ്റവും അധികം മുന്‍ എംപിമാരുണ്ടായിരുന്ന സഭയായിരുന്നു കാലവാധി തീരുന്ന ഇപ്പോഴത്തെ സഭ. 8 പേര്. 17 മുന്‍ എം പി മാര്‍ മത്സരരംഗത്തുള്ള തെരഞ്ഞെടുപ്പു ഫലംആ റിക്കോര്‍ഡ് മറികടക്കുമോ.
കടന്നപ്പള്ളി രാമചന്ദ്രന്, എ കെ ബാലന്, ഒ രാജഗോപാല്‍,പി ടി തോമസ്, സുരേഷ് കുറുപ്പ്, രമേശ് ചെന്നിത്തല, കെ മുരളീധരന്, വി എസ് ശിവകുമാര്‍ എന്നിവരായിരുന്നു സഭയിലെ മുന്‍ എം പി മാര്‍. രണ്ടു മന്ത്രിമാരും പ്രതിപക്ഷ നേതാവും ഉള്‍പ്പെടെ എട്ടു പേര്. അതില്‍ ഒ രാജഗോപാല്‍ ഒഴികെ ഏഴു പേരും മുന്‍ ലോകസഭാ അംഗങ്ങള്‍.
കൂടുതല്‍ മുന്‍ എം പിമാര്‍ എന്നതുപോലെ അംഗങ്ങളായിരുന്ന കൂടുതല്‍ പേര് ലോകസഭയിലേക്ക് മത്സരിക്കുന്നതിനും സഭ സാക്ഷ്യം വഹിച്ചു. സഭയില്‍ അംഗമായിരുന്ന 9 പേരാണ് ലോകസഭയിലേക്ക് കണ്ണുവെച്ചത്. പി കെ കുഞ്ഞാലിക്കുട്ടി, കെ മുരളീധരന്, അടൂര്‍ പ്രകാശ്, എ എ ആരീഫ്, ഹൈബി ഈഡന് എന്നിവര്‍ ജയിച്ചു ദല്‍ഹിക്കു പോയപ്പോള്‍. സി ദിവാകരന്, വീണാ ജോര്‍ജ്ജ്, ചിറ്റയം ഗോപകുമാര്‍, എ പ്രദീപ് കുമാര്‍ തോറ്റ് വീണ്ടും സഭയിലേക്ക് മടങ്ങി.
ജയിച്ചു പോയവരില്‍ കുഞ്ഞാലിക്കുട്ടിയും(വേങ്ങര) കെ മുരളീധരനും(നേമം)വീണ്ടും നിയമസഭ മോഹിച്ച് രംഗത്തുണ്ട്. വീണാ ജോര്‍ജ്ജും ചിറ്റയം ഗോപകുമാറും നിയമസഭ കൈവിടില്ലന്ന പ്രതീ്്ക്ഷയില് വീണ്ടും മത്സരരംഗത്തുണ്ട്.
ഇത്തവണ എത്ര മുന്‍ എംപിമാര്‍ സഭയിലെത്തും. കഴിഞ്ഞ സഭയിലെത്തിയ എട്ട് മുന്‍ എം പി മാരില്‍ കടന്നപ്പള്ളി രാമചന്ദ്രന്( കണ്ണൂര്‍), പി ടി തോമസ്(തൃക്കാക്കര), രമേശ് ചെന്നിത്തല (ഹരിപ്പാട്), വി എസ് ശിവകുമാര്‍( തിരുവനന്തപുരം) കെ മുരളീരളീധരന്,(നേമം)എന്നിവര്‍ വീണ്ടും ജനവിധി തേടുന്നുണ്ട് . ഇതിനു പുറമെ രാജ്യ സഭ അംഗങ്ങളായിരുന്ന അല്‍ഫോന്‍സ് കണ്ണന്താനം(കാഞ്ഞിരപ്പള്ളി), സുരേഷ് ഗോപി( തൃശ്ശൂര്‍), എം വി ശ്രേയംസ്കുമാര്‍( കല്‍പ്പറ്റ) , ജോസ് കെ മാണി(പാല), കെ എന്‍ ബാലഗോപാല്‍( കൊട്ടാരക്കര), പി രാജീവ് ( കളമശ്ശേരി)എന്നിവരും ലോകസഭ അംഗങ്ങളായിരുന്ന ഡോ കെ എസ് മനോജ് (ആലപ്പുഴ),എം ബി രാജേഷ് (തൃത്താല), നീല ലോഹിത ദാസന് നാടാര്‍(കോവളം), ഫ്രാന്‍സിസ് ജോര്‍ജ്ജ്(ഇടുക്കി), ടി എന്‍ പീതാംബരക്കുറുപ്പ് ( ചാത്തന്നൂര്‍) എന്നിവരും മത്സരംഗത്തുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: