വാഷിങ്ടണ്‍ : രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യുഎസില്‍ വിലക്ക് ഏര്‍പ്പെടുത്തി. താത്കാലിക വിസയിലുള്ള വിദേശ പൗരന്മാര് 14 ദിവസത്തിലധികം ഇന്ത്യയില്‍ തങ്ങിയാല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അമേരിക്കയിലേക്ക് യാത്ര ചെയ്യാന്‍ കഴിയില്ലയെന്നും വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു.
പുതിയ നിയമം ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. താത്കാലിക വിസയിലുള്ള വിദേശപൗരന്മാര്‍ക്കാകും ഈ നിയമം ബാധകമാകുക. അമേരിക്കന്‍ പൗരന്മാര്ക്കും ഗ്രീന്‍ കാര്‍ഡ് ഉള്ളവര്‍ക്കും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും യാതൊരു വിലക്കും ഉണ്ടാകില്ല. എയര്‍ലൈനുകളെ പുതിയ തീരുമാനം അറിയിച്ചിട്ടുണ്ടെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ പറഞ്ഞു.
യാത്രാവിലക്ക് ബാധകമല്ലാത്തവര്‍ക്ക് അമേരിക്കയില്‍ പ്രവേശിക്കണമെങ്കില്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. എന്നാല്‍ അടിയന്തിര സാഹചര്യത്തില്‍ ഇളവുകളും അനുവദിച്ചേക്കും. ഇന്ത്യയിലെ സാഹചര്യത്തില്‍ വലിയ ആശങ്കയുണ്ടെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസ് പറഞ്ഞു.
പൊതുജനാരോഗ്യം കണക്കിലെടുത്താണ് യുഎസ് ഇപ്പോള്‍ യാത്രാവിലക്ക് പ്രഖ്യാപിച്ചത്. ഇന്ത്യ അമേരിക്കയുടെ നിര്‍ണായക സഖ്യകക്ഷിയാണ്. അതുകൊണ്ട് തന്നെ ഈ പ്രതിസന്ധി നേരിടാന്‍ അമേരിക്ക ഇന്ത്യക്ക് ഒപ്പമുണ്ടാകുമെന്നും കമല ഹാരിസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: