ന്യൂദല്‍ഹി : അന്താരാഷ്‌ട്ര വിമാന സര്‍വ്വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് കേന്ദ്ര സര്‍ക്കാര്‍ അടുത്തമാസം 31 വരെ നീട്ടി. രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചു വരുന്നതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റേതാണ് ഈ നടപടി.
എന്നാല്‍ കേന്ദ്ര സര്‍ക്കാരുമായി കരാറില്‍ ഒപ്പുവെച്ച പ്രകാരമുള്ള സര്‍വീസുകള്‍ തുടരുമെന്ന് ഡിജിസിഎ ഉത്തരവിറക്കിയിട്ടുണ്ട്. 27 രാജ്യങ്ങളുമായി ഇന്ത്യ എയര്‍ ബബിള്‍ കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഈ രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകളാണ് തുടരുക. ഇത് കൂടാതെ കാര്‍ഗോ വിമാനങ്ങള്‍ക്കും വിലക്ക് ഉണ്ടാകില്ല. നിലവിലെ പോലെ തന്നെ തുടര്‍ന്നും പ്രവര്‍ത്തിക്കും.
നിലവില്‍ രാജ്യത്ത് മൂന്ന് ലക്ഷത്തില്‍ കൂടുതല്‍ പ്രതിദിന കേസുകളാണ് സ്ഥിരീകരിക്കുന്നത്. വരും ദിവസങ്ങളില്‍ രോഗികളുടെ എണ്ണം ചിലപ്പോള്‍ ഉയര്‍ന്നേക്കാമെന്ന വിലയിരുത്തലിലാണ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ ഈ നടപടി. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 20 നാണ് അന്താരാഷ്‌ട്ര വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ശേഷം മറ്റ് രാജ്യങ്ങളിലെ ഇന്ത്യക്കാരെ രാജ്യത്ത് എത്തിക്കുന്നതിനായി വന്ദേഭാരത് വിമാനങ്ങള്‍ സര്‍വ്വീസ് നടത്തിയിരുന്നു. തുടര്‍ന്ന് എയര്‍ ബബിള്‍ കരാര്‍ പ്രകാരം ആ രാജ്യങ്ങളിലേക്ക് ഇന്ത്യയില്‍ നിന്നും സര്‍വീസ് നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: