തൃശൂര്‍: മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കല്‍ കോളേജില്‍ ബന്ധുക്കളില്ലാതെ മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ ഇനി മുതല്‍ സംസ്കരിക്കാനാകില്ലെന്ന് കോര്പ്പറേഷന് അധികൃതര്‍. നഗരപാലികാ നിയമപ്രകാരം മൃതദേഹം സംസ്കരിക്കുന്നതിന് നിയമതടസമുണ്ടെന്ന് ചൂണ്ടിക്കാട്ടി മെഡിക്കല്‍ കോളേജ് അധികൃതര്‍ക്ക്് കോര്പ്പറേഷന് സെക്രട്ടറി കത്തു നല്കി.
ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ ഉള്‍പ്പെടെ 186 മൃതദേഹങ്ങള്‍ കോര്പ്പറേഷന് കീഴിലുള്ള ലാലൂരിലെ വൈദ്യുത ശ്മശാനത്തില്‍ സംസ്കരിച്ചിട്ടുണ്ടെന്ന് കോര്പ്പറേഷന് പറയുന്നു. കോര്‍പ്പറേഷന്റെ ഇപ്പോഴത്തെ തീരുമാനം വരുംദിവസങ്ങളില്‍ വലിയ പ്രതിസന്ധിക്ക് ഇടയാക്കിയേക്കും.
മൃതദേഹങ്ങള്‍ സംസ്കരിക്കാന്‍ മെഡിക്കല്‍ കോളേജില്‍ സൗകര്യമില്ലാത്തതിനാലാണ് കോര്‍പ്പറേഷന്റെ ശ്മശാനങ്ങളെ ആശ്രയിക്കുന്നത്. കോര്പ്പറേഷന് വിസമ്മതം അറിയിച്ച സ്ഥിതിക്ക് മെഡിക്കല്‍ കോളേജ് അധികൃതര്‍ ബദല്‍ മാര്‍ഗങ്ങള്‍ തേടേണ്ടി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: