തിരുവനന്തപുരം: വാക്സിന് എടുക്കാന്‍ ജിമ്മിജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ എത്തുന്നവര്‍ ഊണുപൊതിയും കരുതുക. തലസ്ഥാനത്തെ പ്രധാനവാക്സിന്‍ കേന്ദ്രമായ ജിമ്മിജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ വാക്സിന് കേന്ദ്രത്തില്‍ എത്തുന്നവരുടെ അവസ്ഥയാണിത്. തിരക്ക് നിയന്ത്രിക്കാനുള്ള സംവിധാനം കാര്യക്ഷമല്ലാത്തിനാല്‍ രാവിലെ എത്തുന്നവര്‍ക്ക് ഉച്ചകഴിഞ്ഞെ മടങ്ങാനാകു.
സമയക്രമം അനുസരിച്ചുതന്നെയാണ് ഇന്നലെയും ക്യൂ ചിട്ടപ്പെടുത്തിയത്. കൊവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് കേന്ദ്രത്തിലേക്ക് നേരിട്ടുകടക്കാം. വാക്സിന് സ്വീകരിക്കുന്നതിന് സമയക്രമം അനുസരിച്ചുള്ള ടോക്കണ്‍ വ്യവസ്ഥയിലാണ് അവസരം നല്‍കിയത്. എ, ബി, സി എന്നീ വിഭാഗങ്ങളായി തിരിച്ചാണ് രജിസ്ട്രേഷന് അനുവദിക്കുന്നതെങ്കിലും മണിക്കൂറുകളോളം കാത്തിരിക്കണം. ഓണ്‍ലൈന്‍ സംവിധാനത്തിലെ പാകപ്പിഴ പരിഹരിക്കുന്നതിന് ഒരുക്കിയ സംവിധാനം കാര്യക്ഷമായില്ല. ഓണ്‍ലൈനായുള്ള രജിസ്ട്രേഷനിലെ കാലതാമസവും മെസേജ് ലഭിക്കാത്തവര്‍ക്കുള്ള ഹെല്‍പ്പ് ഡെസ്ക്കും വാക്സിന് കേന്ദ്രത്തിലെത്തുന്നവരുടെ പ്രശ്ന പര്യാപ്തമല്ലായിരുന്നു. ഇന്നലെ ജിമ്മിജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ 500 പേര്‍ക്കാണ് സ്പോട്ട് രജിസ്ട്രേഷനിലൂടെ രണ്ടാം ഡോസ് വാക്സിന് നല്‍കിയത്. എന്നാല്‍ സ്പോട്ട് രജിസ്ട്രേഷന് മണിക്കൂറുകളോളം ഊഴം കാത്തുനിന്ന നൂറോളം പേര് നിരാശരായി മടങ്ങേണ്ടിവന്നു.
രണ്ടാം ഡോസ് വാക്സിന് സ്വീകരിക്കുന്നവര്‍ക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷന് ആവശ്യമില്ലെന്ന വാര്‍ത്ത പരന്നതോടെ ജില്ലയിലെമ്പാടും വാക്സിനേഷന് കേന്ദ്രത്തിലേക്ക് ജനങ്ങള്‍ കൂട്ടമായെത്തുകയായിരുന്നു. ഇത്തരത്തിലുള്ള നിര്‍ദേശം ലഭിച്ചില്ലെന്ന് അധികൃതര്‍ ധരിപ്പിക്കാന്‍ ശ്രമിച്ചത് മിക്കയിടത്തും നേരിയ സംഘര്‍ഷമുണ്ടാക്കി. മുക്കോലയ്ക്കല്‍ ചെട്ടിവിളാകം പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ രാവിലെ സ്പോട്ട് രജിസ്ട്രേഷന് എത്തിയവരോട് അധികൃതര്‍ കൈമലര്‍ത്തിയതോടെ നേരിയ വാക്കേറ്റമുണ്ടായി. ഇതുസംബന്ധിച്ച് നിര്‍ദേശം ലഭിച്ചില്ലെന്ന വാദമാണ് അധികൃതര്‍ ഉയര്‍ത്തിയത്. പോലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. തുടര്‍ന്ന് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തതവര്‍ക്ക് വാക്സിന് വിതരണം തുടരുകയായിരുന്നു. മിക്ക വാക്സിന് വിതരണ കേന്ദ്രത്തിലും സമാനസംഭവമാണ് അരങ്ങേറിയത്. എന്നാല്‍ ചിലകേന്ദ്രങ്ങളില്‍ സ്പോട്ട് രജിസ്ട്രേഷന് ഉണ്ടായിരുന്നു. പുതിയ വാക്സിനേഷന് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയതോടെ വരും ദിവസങ്ങളില്‍ ആശയകുഴപ്പത്തിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: