തിരുവനന്തപുരം: ഫേസ്ബുക്ക് പോസ്റ്റ് ട്രോളിനു വഴിവച്ചതോടെ അതു പിന്‍വലിച്ച് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്. തൈക്കാട് ശാന്തി കവാടത്തില്‍ ആധുനിക ഗ്യാസ് ശ്മശാനം യുദ്ധകാല അടിസ്ഥാനത്തില്‍ പൂര്‍ത്തീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചതിന്റെ ചിത്രങ്ങള്‍ സഹിതമായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.
മേയര്‍ ഉദ്ഘാടനം ചെയ്യുന്ന ചിത്രങ്ങളായിരുന്നു പോസ്റ്റില്‍. രാജ്യത്ത് കോവിഡ് വ്യാപിക്കുന്നതില്‍ തൈക്കാട് ശാന്തികവാടത്തില്‍ ഗ്യാസ് ശ്മശാനം പൂര്‍ത്തിയാക്കുന്നത് എന്തിന് എന്നായിരുന്നു പലരുടേയും ചോദ്യം.
കേരളത്തില്‍ കോവിഡ് മരണങ്ങള് ഏറുന്നു എന്നു മേയര്‍ക്ക് വ്യക്തമായി അറിയാമെന്നും എന്നാല്‍ രാഷ്ട്രീയം മായി മാത്രം ചിന്തിക്കുന്നതിനാല്‍ അതു പറയാന്‍ ചങ്കൂറ്റം ഇല്ലെന്നും പലരും പോസ്റ്റിന് കമന്റുമായി എത്തി. വാക്സിന് കൊടുക്കാതെ ശവസംസ്കാരത്തിനുള്ള സംവിധാനം യുദ്ധകാലം അടിസ്ഥാനത്തില്‍ ഒരുക്കുകയാണോ തുടങ്ങിയ കമന്റുകളും എത്തി. ഇതോടെ മണിക്കൂറുകള്‍ക്കം മേയര്‍ പോസ്റ്റ് മുക്കി.
മേയറുടെ പോസ്റ്റ് ഇങ്ങനെ- രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ തൈക്കാട് ശാന്തികവാടത്തില്‍ യുദ്ധകാല അടിസ്ഥാനത്തില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച ആധുനിക ഗ്യാസ് ശ്മശാനം ഇന്നലെ മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു. നിലവില്‍ ശാന്തികവാടത്തില്‍ വൈദ്യുതി. ഗ്യാസ്, വിറക് എന്നീ സംവിധാനങ്ങളാണ് ശവസംസ്കാരത്തിനായി ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: