പെരിയ: ഹരിത ക്യാംപസ് യാഥാര്‍ത്ഥ്യമാക്കുന്നതിന്റെ ഭാഗമായി ഒരു മരം ദത്തെടുക്കാം പദ്ധതിയുമായി കേരള കേന്ദ്ര സര്‍വ്വകലാശാല. ഇതിന്റെ ഭാഗമായി സര്‍വ്വകലാശാലയിലെ അധ്യാപകരും ജീവനക്കാരും ഒന്നോ അതിലധികമോ മരങ്ങള്‍ ഏറ്റെടുത്ത് പരിപാലിക്കും.
ദത്തെടുക്കുന്നവരുടെ പേരുകള്‍ അതാത് മരങ്ങളില്‍ രേഖപ്പെടുത്തും. ആയിരത്തിലേറെ മരങ്ങള്‍ ഇപ്രകാരം സംരക്ഷിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. ആകര്‍ഷണീയമായ പൂക്കളുള്ള ബോട്ടില്‍ ബ്രഷ് ചെടികളും തണല്‍, ഫല വൃക്ഷങ്ങളുമാണ് കൂടുതലായും ഇപ്രകാരം നട്ടുവളര്‍ത്തുക.
വൈസ് ചാന്‍സലര്‍ പ്രൊഫ.എച്ച്.വെങ്കടേശ്വര്‍ലുവിന്റെ നിര്‍ദ്ദേശ പ്രകാരം ക്യാംപസ് ഡവലപ്മെന്റ് കമ്മറ്റിയാണ് പദ്ധതി നടപ്പാക്കുന്നത്. കമ്മറ്റി അംഗം ഡോ.ജിന്നി ആന്റണിയാണ് കോര്‍ഡിനേറ്റര്‍. പദ്ധതിയുടെ ഉദ്ഘാടനം നാല് മരങ്ങള്‍ ഏറ്റെടുത്ത് വൈസ് ചാന്‍സലര്‍ പ്രൊഫ.എച്ച്.വെങ്കടേശ്വര്‍ലു നിര്‍വ്വഹിച്ചു. ഹരിത ക്യാംപസിന്റെ ഭാഗമായി അടുത്ത ഘട്ടത്തില്‍ ആയിരത്തിലേറെ ചെടികളും ക്യാംപസില്‍ നട്ടു വളര്‍ത്തും. അരലക്ഷത്തിലേറെ മരങ്ങളുള്ള മിനി ഫോറസ്റ്റ് യാഥാര്‍ത്ഥ്യമാക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: