തിരുവനന്തപുരം: കേന്ദ്ര മന്ത്രിയായി ഇരുന്ന ആള് കന്നിക്കാരനായി നിയമസഭയിലെത്തിയത് കഴിഞ്ഞ തവണയാണ്. നേമത്ത് ജയിച്ച ബിജെപിയുടെ കന്നി എംഎല്‍എ ഒ രാജഗോപാല്‍. വാജ്പേയി മന്ത്രിസഭയില്‍ അംഗമായിരുന്ന രാജഗോപാല്‍ ആദ്യമായി നിയമസഭ കണ്ടു.
നേമത്ത് രാജഗോപാലിന്റെ പിന്‍ഗാമിയാകാന്‍ മത്സരിക്കുന്ന കുമ്മനം രാജശേഖരന് ജയിച്ചാല്‍ രാജഗോപാലിന്റെ മാത്രമല്ല വക്കം പുരുഷോത്തമന്റെയും പിന്‍ഗാമി ആയി മാറും. ഗവര്‍ണര്‍ പദവിയില്‍ ഇരുന്ന ശേഷം എംഎല്‍എ.
വക്കം പുരുഷോത്തമന് ആന്‍ഡമാന്‍ & നിക്കോബാര്‍ ദ്വീപസമൂഹത്തിന്റെ ലഫ്റ്റനന്റ് ഗവര്‍ണര്‍ പദവി വഹിച്ച ശേഷവും നിയമസഭയിലേക്ക് മത്സരിച്ചു. തോല്‍ക്കുകയും ജയിക്കുകയും ചെയ്തു. കുമ്മനം മിസോറാം ഗവര്‍ണര്‍ പദവി വഹിച്ച ശേഷമാണ് വീണ്ടും സജീവ രാഷ്ട്രീയത്തിലിറങ്ങുന്നത്.
വക്കത്തിന്റെ കാര്യത്തില്‍ മറ്റു വ്യത്യാസങ്ങളുമുണ്ട്. ലഫ്റ്റനന്റ് ഗവര്‍ണര്‍ (1993-1996)ആകും മുന്‍പും നിയമസഭയിലെത്തിയിരുന്നു. മന്ത്രിയും(1971 – 1977,1980 – 1981)സ്പീക്കറും (1982 -1984)ആയി. ഗവര്‍ണര്‍ ആയ ശേഷവും മന്ത്രിസ്ഥാനവും(2004 – 2006) സ്പീക്കര്‍ പദവിയും( 2001-2004)വഹിച്ചു. വീണ്ടു ഗവര്‍ണര്‍ പദവിയും കിട്ടി (മിസോറാം(1993 -1996). രണ്ടു തവണ ലോകസഭയിലും എത്തി.
ലഫ്റ്റനന്റ് ഗവര്‍ണര്‍ പദവിയിലിരുന്ന ശേഷം കന്നി മത്സരത്തില്‍ തോല്‍വിയായിരുന്നു വക്കത്തിന്. 1996ല്‍ ആറ്റിങ്ങളില്‍ ആനത്തലവട്ടം ആനന്ദനോട്് തോറ്റു. 2001 ല്‍ അവിടെനിന്നുതന്നെ ജയിച്ചു.
ബിജെപി സംസ്ഥാന അധ്യക്ഷമായിരുന്ന കുമ്മനം മിസോറാം ഗവര്‍ണര്‍ പദവി രാജിവെച്ച് തിരുവനന്തപുരത്ത് ലോകസഭയിലാണ് മത്സരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: