Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പ്രതിസന്ധിഘട്ടത്തില്‍ ലോകം ഭാരതത്തിനൊപ്പം

ഭാരതത്തിന്റെ ഉത്തമ താല്‍പ്പര്യങ്ങളെ മുന്‍നിര്‍ത്തി ശക്തമായ നിലപാടുകള്‍ എടുക്കുന്നത് മറ്റ് രാജ്യങ്ങളെ അകറ്റുമെന്ന പ്രചാരണം അസ്ഥാനത്തായിരിക്കുന്നു. ഭാരതം സഹായത്തിനുവേണ്ടി കൈനീട്ടുകയല്ല. ആഗോളതലത്തില്‍ നമ്മുടെ രാഷ്‌ട്രത്തിന് കൈവന്നിരിക്കുന്ന കരുത്തും സ്വീകാര്യതയും കണക്കിലെടുത്ത് മറ്റ് രാജ്യങ്ങള്‍ കലവറയില്ലാതെ സഹായിക്കുന്നതാണ് കാണുന്നത്

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Apr 30, 2021, 05:00 am IST
in Editorial
ജോ ബൈഡന്‍, വ്‌ളാഡിമര്‍ പുഡിന്‍, ചാള്‍സ് രാജകുമാരന്‍

ജോ ബൈഡന്‍, വ്‌ളാഡിമര്‍ പുഡിന്‍, ചാള്‍സ് രാജകുമാരന്‍

ഒന്നര വര്‍ഷം മുന്‍പ് കമ്യൂണിസ്റ്റ് ചൈനയിലെ വുഹാനില്‍നിന്നാണ് കൊവിഡ് പൊട്ടിപ്പുറപ്പെട്ടത്. ഈ മഹാമാരി പരത്തുന്ന വൈറസിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള  അവ്യക്തത ഇപ്പോഴും തുടരുകയാണെങ്കിലും, മാനവരാശിയുടെ നിലനില്‍പ്പിനു തന്നെ ചോദ്യചിഹ്നമുയര്‍ത്തുന്ന മഹാവിപത്തായി ഇത് മാറിക്കഴിഞ്ഞു. രോഗവ്യാപനം തീവ്രമാക്കുന്ന വൈറസിന്റെ പലതരം വകഭേദങ്ങള്‍ വിവിധ രാജ്യങ്ങളുടെ പേരിലാണ് അറിയപ്പെടുന്നത്. ഏതെങ്കിലും ഒരു രാജ്യത്തിന് മാത്രമായി ഈ മഹാവിപത്തിനെ നേരിടാനാവില്ലെന്ന് വ്യക്തമായിരിക്കുന്നു. ആഗോളതലത്തില്‍ രാഷ്‌ട്രങ്ങളുടെ പരസ്പര സഹകരണം ഇതിനാവശ്യമാണ്. ഒന്നാം തരംഗത്തില്‍ ലോക്ഡൗണിലൂടെയും സാമൂഹിക അകലം പാലിക്കുന്നതിലൂടെയും കൊവിഡിനെ ചെറുത്തുതോല്‍പ്പിക്കാന്‍ കഴിഞ്ഞ ഭാരതം രോഗവ്യാപനം രൂക്ഷമായ പാശ്ചാത്യ രാജ്യങ്ങള്‍ക്ക് വിവിധതരം മരുന്നുകളും മാസ്‌കുകളും വെന്റിലേറ്ററുകളും നല്‍കി സഹായിക്കുകയുണ്ടായി. പണ്ടു മുതലേ ലോകത്തിന്റെ ഫാര്‍മസി എന്നറിയപ്പെടുന്ന ഭാരതം ഇക്കാര്യത്തില്‍ ചരിത്രപരമായ പങ്കാണ് നിര്‍വഹിച്ചത്. ഈ മഹാമനസ്‌കതയ്‌ക്കും സമയോചിതമായ നടപടികള്‍ക്കും ലോകത്തെ വന്‍ ശക്തി രാഷ്‌ട്രങ്ങളും, ഐക്യരാഷ്‌ട്രസഭയും ലോകാരോഗ്യ സംഘടനയും പോലുള്ള രാജ്യാന്തര വേദികളും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നന്ദിയറിയിക്കുകയുണ്ടായി.

കൊവിഡിന്റെ രണ്ടാംതരംഗത്തില്‍ ജനപ്പെരുപ്പംകൊണ്ടും, ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്തതകൊണ്ടും ഭാരതം വെല്ലുവിളി നേരിടുമ്പോള്‍ പാശ്ചാത്യരാജ്യങ്ങള്‍ പ്രത്യുപകാരം ചെയ്യുകയാണ്. പ്രതിസന്ധി ഘട്ടത്തില്‍ ലോകത്തെ സഹായിച്ച ഭാരതത്തെ തിരിച്ചു സഹായിക്കാന്‍ മറ്റ് രാജ്യങ്ങള്‍ക്ക് ബാധ്യതയുണ്ടെന്ന ചാള്‍സ് രാജകുമാരന്റെ വാക്കുകള്‍ കൃതജ്ഞതാ നിര്‍ഭരമാണ്. കൊവാക്‌സിന്‍ നിര്‍മിക്കാനുള്ള സാമഗ്രികള്‍ ഉള്‍പ്പെടെ 100 ദശലക്ഷം ഡോളറിന്റെ സഹായമാണ് അമേരിക്ക ഭാരതത്തിലെത്തിക്കുക. വലിയ തോതില്‍ ഓക്‌സിജന്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന ഓക്‌സിജന്‍ പ്ലാന്റുകള്‍ ഭാരതത്തിലേക്ക് എത്തിക്കുമെന്ന് ബ്രിട്ടന്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. വൈദ്യ ചികിത്സയ്‌ക്കു വേണ്ട സാമഗ്രികള്‍ നല്‍കുമെന്ന് ദക്ഷിണ കൊറിയയും വ്യക്തമാക്കിയിരിക്കുന്നു. ഒരു ദശലക്ഷത്തോളം സര്‍ജിക്കല്‍ മാസ്‌കുകളാണ് ആസ്‌ട്രേലിയ  എത്തിക്കുക. ഓക്‌സിജന്‍ പ്ലാന്റുകളടക്കമുള്ള ചികിത്സാ സാമഗ്രികള്‍ ഫ്രാന്‍സ് എത്തിക്കും. വെന്റിലേറ്ററുകള്‍, 80 ദശലക്ഷം കെഎന്‍ 95 മാസ്‌കുകള്‍ ഉള്‍പ്പെടെയുള്ളവ നല്‍കുമെന്ന് ജര്‍മനി വ്യക്തമാക്കിയിരിക്കുന്നു. റഷ്യ, അയര്‍ലന്റ്, കുവൈറ്റ്, സിങ്കപ്പൂര്‍, സൗദി അറേബ്യ, ഹോങ്കോങ്, യുഎഇ തുടങ്ങിയ രാജ്യങ്ങളും പലതരം സഹായ വാഗ്ദാനങ്ങള്‍ ഭാരതത്തിന് നല്‍കിയിരിക്കുകയാണ്.

അധികാരമാറ്റത്തെ തുടര്‍ന്ന് ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റായത് ഭാരതത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് എതിരാകുമെന്ന് തല്‍പ്പര കക്ഷികള്‍ പ്രചരിപ്പിച്ചിരുന്നു. റിപ്പബ്ലിക്കന്‍ പ്രസിഡന്റായിരുന്ന ഡൊണാള്‍ഡ് ട്രമ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഊഷ്മളമായ ബന്ധം പുലര്‍ത്തിയതാണ് ഇതിന് കാരണമായി പറഞ്ഞത്. എന്നാല്‍ ഇങ്ങനെയൊരു അകര്‍ച്ചയോ നയവ്യതിയാനമോ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ഇല്ലെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. പ്രധാനമന്ത്രി മോദി കഴിഞ്ഞ ദിവസം ജോബൈഡനുമായി നടത്തിയ സംഭാഷണത്തെ തുടര്‍ന്നാണ് കൊവിഡ് പ്രതിരോധത്തില്‍ ഏതുവിധത്തിലും ഭാരതത്തെ സഹായിക്കാന്‍ അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്ന് ആ രാജ്യം പ്രഖ്യാപിച്ചത്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനുമായും മോദി ചര്‍ച്ച നടത്തുകയുണ്ടായി. ലോകത്തെ ഏതുരാജ്യവും ഈ കൊവിഡ് പ്രതിസന്ധിഘട്ടത്തില്‍ ഭാരതത്തെ സഹായിക്കാന്‍ സ്വമേധയാ മുന്നോട്ടുവരുന്ന കാഴ്ച ആഹ്ലാദകരമാണ്. വസുധൈവ കുടുംബകം എന്ന വിശാലവും വിശുദ്ധവുമായ കാഴ്ചപ്പാട് മുന്‍നിര്‍ത്തി ലോകരാജ്യങ്ങളുമായി മോദി സര്‍ക്കാരിന് ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞ സുദൃഢമായ സൗഹൃദബന്ധത്തിന്റെ തെളിവാണിത്. ഭാരതത്തിന്റെ ഉത്തമ താല്‍പ്പര്യങ്ങളെ മുന്‍നിര്‍ത്തി ശക്തമായ നിലപാടുകള്‍ എടുക്കുന്നത് മറ്റ് രാജ്യങ്ങളെ അകറ്റുമെന്ന പ്രചാരണം അസ്ഥാനത്തായിരിക്കുന്നു. ഭാരതം സഹായത്തിനുവേണ്ടി കൈനീട്ടുകയല്ല. ആഗോളതലത്തില്‍ നമ്മുടെ രാഷ്‌ട്രത്തിന് കൈവന്നിരിക്കുന്ന കരുത്തും സ്വീകാര്യതയും കണക്കിലെടുത്ത് മറ്റ് രാജ്യങ്ങള്‍ കലവറയില്ലാതെ സഹായിക്കുന്നതാണ് കാണുന്നത്.

Tags: indiaകൊറോണ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

Kerala

‘ മോദിക്ക് നന്ദി പറയുന്ന ലോകരാജ്യങ്ങൾ : എത്ര അടി ആണെങ്കിലും അവരെല്ലാം ഇന്ത്യയുടെ താൽപ്പര്യങ്ങൾക്ക് വേണ്ടി നിൽക്കും ‘ ;ജിതിൻ ജേക്കബ്

India

ഭാരതം യുദ്ധത്തിന്റെ ഭാഗത്തല്ല; രാമായണം ലോകത്തിന് പകര്‍ന്നത് ആദര്‍ശശുദ്ധിയുടെയും ആചരണശുദ്ധിയുടെയും പാഠങ്ങൾ: ദത്താത്രേയ ഹൊസബാളെ

India

എസ്-400, എസ് യു-30 എയ്‌റോ എഞ്ചിനുകൾ ഉൾപ്പെടെ 2.38 ലക്ഷം കോടി രൂപയുടെ പ്രതിരോധ കരാറുകൾക്ക് അംഗീകാരം

India

ഇന്ത്യയിൽ ഇന്ധന പ്രതിസന്ധിയില്ല; “ഷോർട്ടേജ്” എന്നത് ചിലരുടെ വ്യാജപ്രചരണം, കൃത്രിമക്ഷാമം സൃഷ്ടിച്ചാൽ കർശന നടപടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എസ്എസ്എൽസി പരീക്ഷ ഇന്ന് തീരും; ഏപ്രിൽ 16 മുതൽ മൂല്യനിർണ്ണയ ക്യാമ്പുകൾ

വ്യാജ വാർത്ത‍യിലൂടെ പ്രകോപനം സൃഷ്ടിക്കാൻ ശ്രമം; റിപ്പോർട്ടർ ചാനലിനെതിരെ കേസെടുത്ത് പോലീസ്

കോ​യ​മ്പ​ത്തൂ​രി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു

ഇറാന്റെ 400 കിലോഗ്രാം യുറേനിയം പിടിച്ചെടുക്കാൻ ട്രംപ് പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ :  യുഎസ് സൈന്യം നിരവധി ദിവസം യുദ്ധം ചെയ്യേണ്ടിവരും

വിദ്യാര്‍ഥികളെ ഇറക്കി വന്ന സ്‌കൂള്‍ വാനില്‍ നിര്‍ത്തിയിട്ട ഉടന്‍ തീ; ഒഴിവായത് വൻ ദുരന്തം

വികസനവും ശബരിമലയും ചര്‍ച്ചയാകരുത്; ചെറ്റയില്‍ തുടങ്ങി ഡീല്‍ വിവാദം വരെ

‘ഇറാനിലെ എണ്ണ എടുക്കുക എന്നതാണ് പ്രിയപ്പെട്ട കാര്യം’ : ഖാർഗ് ദ്വീപ് പിടിച്ചെടുക്കുന്നതിന്റെ സൂചന നൽകി ട്രംപ്

കുഴിമന്തി കഴിച്ച് നഴ്‌സ് മരിച്ച സംഭവത്തില്‍ ദുരൂഹത: ലവ് ജിഹാദെന്ന് ബന്ധുക്കള്‍

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെയുള്ള ലൈംഗികാരോപണം: മുഖ്യപ്രതി മുഹമ്മദ് റോഷന്‍ കോയമ്പത്തൂരില്‍ പിടിയില്‍

പള്ളി സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരണം; പ്രതികള്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.